റംസാൻ കിറ്റ് വിതരണം നടത്തി
കുന്ദമംഗലം: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ എസ് കുന്ദമംഗലം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ റംസാനിനോടനുബന്ധിച്ച് മഹല്ലിലെ പ്രത്രേകം തിരഞ്ഞെടുത്ത കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം നടത്തി. കേരള മുസ്ലിം ജമാഅത്ത് സർക്കിൾ പ്രസിഡണ്ട് എം ഉസ്മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.കെ അബ്ദുൽ മജീദ് ഹാജി അധ്യക്ഷത വഹിച്ചു. കെ സുലൈമാൻ നിരവത്ത്, കഹാർ ആനപ്പാറ, സി വി മുഹമ്മദ് ഹാജി, ഇ. ഇമ്പിച്ചാമത് , കെ.ജബ്ബാർ, കെ.പി ദാവൂദലി, എം.പി റസാഖ്, ഇ നാസർ ബാവ, പി സുലൈമാൻ, ദിൽ ശാദ് അലി, കെ ഷഫീഖ്, പി ഉസൈൻകുട്ടി പ്രസംഗിച്ചു. ഫോട്ടോ
സുന്നി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റംസാൻ കിറ്റ് വിതരണം എം ഉസ്മാൻ മുസ്ലിം യാർ ഉദ്ഘാടനം ചെയ്യുന്നു ‘

