വെൽഫെയർ പാർട്ടി കുടുംബ സംഗമം
കുന്നമംഗലം : വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം സ്ഥാനാർഥി ഇ.പി. അൻവർ സാദത്തിന്റെ ഇലക്ഷൻ പ്രചരണാർത്ഥം കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു. കുന്നമംഗലം പഞ്ചായത്തിലെ നടുവിലശ്ശേരി, നെടുംകണ്ടത്തിൽ, പൂളക്കാംപൊയിൽ തുടങ്ങി നിരവധിയിടങ്ങളിൽ നടന്ന കുടുംബസംഗമംങ്ങൾ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
സ്ഥാനാർത്ഥി ഇ.പി. അൻവർ സാദത്ത്, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് എ.പി. വേലായുധൻ, മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്നുഹംസ, വൈസ് പ്രസിഡന്റ് അൻഷാദ് മണക്കടവ്, ടി.പി. ഷാഹുൽ ഹമീദ്, മുസ്ലിഹ് പെരിങ്ങോളം, സി. അബ്ദുറഹ്മാൻ, ഇ.പി. ഉമർ, എം.സി. മജീദ് തുടങ്ങിയവർ സംസാരിച്ചു.

