News Sports

ഏറ്റവും കൂടുതൽ കാലം ഒന്നാം നമ്പറിൽ; റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ച് നൊവാക് ജോക്കോവിച്ച്

ടെന്നീസിലെ റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് മുന്നേറുന്ന സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ചിന്റെ പേരിൽ പുതിയൊരു നാഴികക്കല് കൂടി. ഏറ്റവും കൂടുതല്‍ കാലം ലോക ഒന്നാം നമ്പറില്‍ തുടര്‍ന്ന ടെന്നീസ് താരമെന്ന റെക്കോര്‍ഡാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്.

ജര്‍മന്‍ ഇതിഹാസതാരം സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോർഡാണ് 378-ആഴ്ചകളിൽ ഒന്നാം സ്ഥാനത്ത് നിന്ന് കൊണ്ട് ജോക്കോ മറികടന്നത്.
സ്‌റ്റെഫി ഗ്രാഫ് 377 ആഴ്ചകള്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനം കൈയടക്കിവെച്ചിരുന്നു. അമേരിക്കന്‍ ഇതിഹാസങ്ങളായ മാര്‍ട്ടിന നവരത്‌ലോവ 332 ആഴ്ചകളും സെറീന വില്ല്യംസ് 319 ആഴ്ചകളുമാണ് ഒന്നാം നമ്പറില്‍ തുടര്‍ന്നത്.

നേരത്തെ 2021 മാർച്ചിൽ 310 ആഴ്ചകള്‍ ലോക ഒന്നാം നമ്പറില്‍ തുടര്‍ന്ന സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ നേട്ടത്തെ ജോക്കോ മാറി കടന്നിരുന്നു, കൂടാതെ കഴിഞ്ഞ ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിക്കൊണ്ട് 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുമായി ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടുന്ന പുരുഷതാരമെന്ന റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും ജോക്കോയ്ക്കായി.

പത്ത് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ ജോക്കോവിച്ച് രണ്ട് തവണ ഫ്രഞ്ച് ഓപ്പണും ഏഴ് വിംബിള്‍ഡണ്‍ കിരീടവും മൂന്ന് വട്ടം യുഎസ് ഓപ്പണും നേടിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!