തൃശ്ശൂര്‍ ചാലക്കുടിയിൽ ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടി പാർലർ ഉടമ അറസ്റ്റിൽ.ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ‘ഷി സ്റ്റൈയിൽ’ ബ്യൂട്ടി പാർലറിന്റെ ഉടമയായ ഷീല സണ്ണി (51) ആണ് അറസ്റ്റിലായത്.കഴിഞ്ഞദിവസമാണ് ഷീല യെ 12 എല്‍.എസ്.ഡി. സ്റ്റാമ്പുകളുമായി എക്‌സൈസ് സംഘം പിടികൂടിയത്. വിപണിയില്‍ 60,000 രൂപയോളം വിലവരുന്നതാണിത്.ബ്യൂട്ടി പാർലറിൽ വരുന്ന യുവതികൾക്കു വിൽക്കാൻ വേണ്ടിയാണ് ലഹരി സ്റ്റാംപ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്യൂട്ടി പാർലർ എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുമായിരുന്നു. ഷീലയുടെ ഇരുചക്ര വാഹനത്തിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ലഹരിയുടെ ഉറവിടം കണ്ടെത്താൻ എക്സൈസിന്റെ അന്വേഷണം തുടരുകയാണ്.