പിണറായി സർക്കാരിനെതിരെ പരിഹാസവുമായി വടകര എം പി കെ മുരളീധരൻ. കേരള സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ പകൽ സമയത്ത് ഗുസ്തിയും രാത്രിയിൽ ദോസ്തിയുമാണെന്നും സെക്സും സ്റ്റണ്ടുമുള്ള സിനിമ പോലെയായി പിണറായി സർക്കാർ മാറിഎന്നുമായിരുന്നു മുരളീധരന്റെ പരിഹാസം.
ഭരണപക്ഷത്തിന്റെ വീര വാദം മുഴക്കാൻ നിയമസഭയെ ഉപയോഗിക്കുന്നുവെന്നും സമരത്തിനോട് മുഖ്യമന്ത്രിക്ക് പുച്ഛമാണെന്നും അദ്ദേഹം വിമർശിച്ചു. പഴയ കാസറ്റ് മറന്ന് ,മുഖ്യമന്ത്രി പുതിയ കാസറ്റ് ഇറക്കുകയാണെന്നായിരുന്നു കെ മുരളീധരന്റെ മറ്റൊരു പരിഹാസം.
ഈ ഡി സ്വപ്ന സുരേഷിനും എം ശിവശങ്കറിലും മാത്രമായി ചുറ്റിക്കറങ്ങുകയാണെന്നും സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുമോയെന്ന കാര്യത്തിൽ സംശയമാണെന്നും ഇത് കേരളവും കേന്ദ്രവും തമ്മിലുള്ള അന്തർ ധാരയുടെ തെളിവാണെന്നും മുരളീധരൻ പറഞ്ഞു.
ഇന്ന് നിയമസഭയിൽ നടന്ന ചർച്ചകൾ പ്രമേയമാക്കിയാണ് മുരളീധരൻ വിമര്ശനമുന്നയിച്ചത്.