കൊച്ചി തമ്മനത്ത് ജലവിതരണ പൈപ്പ് പൊട്ടി വന്‍ തോതില്‍ വെള്ളം റോഡിലേക്കൊഴുകി. രാവിലെ 10.30ഓടെയാണ് സംഭവം. ആലുവയില്‍ നിന്ന് വെള്ളമെത്തിക്കുന്ന 70 എം.എം. പൈപ്പില്‍ തമ്മനം പുതിയറോഡ് പരിസരത്താണ് പൊട്ടലുണ്ടായത്. റോഡ് പൊട്ടിപ്പൊളിയുകയും തൊട്ടടുത്തെ കടകളിലേക്ക് വെള്ളം കയറുകയും ചെയ്തു.വലിയ ശബ്ദത്തോടെയാണ് പൊട്ടിയത്. ഒരു മണിക്കൂറിലേറെ വെള്ളം കുത്തി ഒഴുകി. പമ്പില്‍ മര്‍ദ്ദം കൂടിയതോടെ പൈപ്പ് പൊട്ടുകയായിരുന്നു. ആലുവയില്‍ നിന്ന് കൊച്ചി ഭാഗത്തേക് വെള്ളമെത്തിക്കുന്ന ഭൂഗര്‍ഭ പൈപ്പുകള്‍ക്ക് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. വലിയ ശബ്ദത്തോടെ പൈപ്പ് പൊട്ടുകയും റോഡില്‍ വലിയ ഗര്‍ത്തമുണ്ടാവുകയും ചെയ്തു. റോഡ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമല്ലാതായി. നിലവിൽ തമ്മനം, പുല്ലേപ്പടി, പാലാരിവട്ടം ഭാഗത്തേക്കുള്ള പമ്പിങ് നിർത്തിവച്ചിരിക്കുകയാണ്.ഇടപ്പള്ളി, തമ്മനം, ചളിക്കവട്ടം, പാലാരിവട്ടം, പുല്ലേപ്പടി, വെണ്ണല ഭാഗങ്ങളില്‍ അടുത്ത രണ്ടു ദിവസം ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിച്ചു.