Kerala News

പ്രഫ. എം. കെ. സാനുവിന് ബാലാമണിയമ്മ പുരസ്‌കാരം

അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ഈ വര്‍ഷത്തെ ബാലാമണിയമ്മ പുരസ്‌കാരം മലയാളസാഹിത്യത്തിലെ സമഗ്ര സംഭാവനനക്ക് പ്രഫ. എം. കെ. സാനുവിന് ലഭിച്ചു . സി. രാധാകൃഷ്ണന്‍, കെ. എല്‍. മോഹനവര്‍മ്മ, പ്രഫ. എം. തോമസ് മാത്യു എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാവിനെ തെരെഞ്ഞെടുത്തത്. അമ്പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഏപ്രില്‍ 6ന് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ച് പുരസ്‌കാരസമര്‍പ്പണം നടക്കും.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് മുതലായവ മുന്‍പ് എം കെ സാനുവിനെ തേടിയെത്തിയിട്ടുണ്ട്.

നിരൂപകന്‍, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ എം കെ സാനു വിവിധ ശാഖകളിലായി നാല്‍പതിലധികം കൃതികള്‍ രചിച്ചിട്ടുണ്ട്. കുന്തീദേവിയിലൂടെ നോവല്‍ സാഹിത്യത്തിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. തുഞ്ചത്ത് എഴുത്തച്ഛന്റെ ശ്രീമഹാഭാഗവതത്തിന്റെ സംശോധനവും അര്‍ത്ഥവിവരണവും നിര്‍വഹിച്ചിട്ടുണ്ട്.

ദൈവദശകത്തിന്റെ വ്യാഖ്യാനവും ഏറെ പ്രശംസ പിടിച്ചുപറ്റിയ രചനയാണ് . 2019 ലെ ബാലമണിയമ്മ പുരസ്‌കാരം നോവലിസ്റ്റ് ടി. പത്മനാഭനായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!