സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി ഡോ. വി. പി. ജോയ് ചുമതലയേറ്റു. 11 മണിക്കാണ് ചുമതലയേറ്റത്. സർക്കാരിന്റെ നയപരിപാടികൾക്ക് അനുസരിച്ച് സംസ്ഥാനത്തിന്റെ പുരോഗതിക്ക് ആവശ്യമായ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അദ്ദേഹത്തെ അനുമോദിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന പോലീസ് മേധാവി, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ഡോ. വിശ്വാസ് മേത്തയുടെ ഭാര്യ പ്രീതി മേത്ത, ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.
മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ. വിശ്വാസ് മേത്ത മാർച്ച് ഒന്നിന് ചുമതലയേൽക്കും
മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ. വിശ്വാസ് മേത്ത ഇന്ന് (മാർച്ച് ഒന്ന്) ചുമതലയേൽക്കും. രാവിലെ പത്തു മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.
ഡോ. വി. പി. ജോയ് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു
