
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമ ഘട്ടത്തിലെത്തുമ്പോള്‍ പുതിയ പ്രചരണ വാക്യവുമായി എല്‍ഡിഎഫ്. ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നാണ് പുതിയ പ്രചരണ വാക്യം . മുഖ്യമന്ത്രിയുടെ ചിത്രത്തോടൊണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്.
സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ ചിത്രത്തിനൊപ്പമാണ് പ്രചരണ വാക്യം. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. സോഷ്യല്‍മീഡിയയിലും ക്യാമ്പയിന് ശക്തമായി കഴിഞ്ഞു.
എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്നായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരസ്യവാചകം.

