സംസ്ഥാന പ്രതിഭാ പുരസ്‌കാര ജേതാവായ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍. മനോജ് കുമാറിനെ ആദരിക്കല്‍ ചടങ്ങ് ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. എംഎല്‍എ പിടിഎ റഹീം ഉപഹാരം കൈമാറി. ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന് വ്യത്യസ്ഥമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാം എന്നതിന്റെ തെളിവായി സംസ്ഥാന തലത്തില്‍തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് മനോജിന്റെ നേതൃത്വത്തില്‍ നടന്നിട്ടുള്ളത്.
ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഒളവണ്ണ ബോട്ടാണിക്കല്‍ ഗാര്‍ഡനെ പുതിയ ഉയരങ്ങളിലേക്കെത്തിക്കാന്‍ നാത്തിയ ഇടപെടലിലൂടെയാണ് മനോജിലേക്ക് എന്റെ ശ്രദ്ധ വന്നെത്തുന്നത്.
തനത് ഫണ്ട് ഇല്ലാത്ത ഒരു സംവിധാനമാണ് ബ്ലോക്ക് പഞ്ചായത്ത്. പൊതു സമൂഹത്തിന്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഇഛാശക്തിയോടെ പ്രവൃത്തിച്ചാല്‍ ബ്ലോക്ക് പഞ്ചായത്തിനും പലതും ചെയ്യാന്‍ സാധിക്കുമെന്ന സന്ദേശമാണ് സംസ്ഥാനത്തെ ഇതര പ്രദേശങ്ങള്‍ക്കുമുമ്പില്‍ മനോജ് വരച്ചുകാണിക്കുകയായിരുന്നു.
ബയോനിധി, സമത, മാനസ, കൈവല്യം, റസ്‌ക്യൂ മിഷന്‍, സുകൃതം, വയോജന പരിപാലന പദ്ധതി, വയോമിത്രം, ബഡ്‌സ് റിഹാബ് & അസിസ്റ്റഡ് ലിവിംഗ് ഹോം, ഹരിത ഭവനം, സുവര്‍ണ്ണ തീരം, സുന്ദരം സുസ്ഥിരം ഹരിതാഭം, നന്‍മ, പാഥേയം, ജൈവവൈവിധ്യ ബ്ലോക്ക് തുടങ്ങി സംസ്ഥാന തലത്തില്‍തന്നെ മാതൃകയാക്കാവുന്ന ഒട്ടേറെ കാര്യങ്ങള്‍ക്കാണ് മനോജ് പ്രസിഡണ്ടായ ടീം കോഴിക്കോട് ബ്ലോക്ക് നേതൃത്വം നല്‍കിയത്.

