Local

അതിഥി തൊഴിലാളികൾക്ക് വേണ്ടി രാത്രി കാല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പൈങ്ങോട്ടു പുറം : കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി.

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 16ൽ പെട്ട പൈങ്ങോട്ടുപുറം പ്രദേശത്തെ താമസക്കാരായ അതിഥി തൊഴിലാളികൾക്ക് വേണ്ടി മാങ്കു നിത്താഴം ഒരു നേരം കൂട്ടായ്മയുടെ ഓഫീസ് പരിസരത്ത് വെച്ച് മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു.മുക്കം ഏരിയ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം ന്റെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിന്റെ ഉൽഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം പി മുരളീധരൻ, ആശാവർക്കർ സ്മിത, ബിജു പാടിപ്പൊയിൽ എന്നിവർ സന്നിഹിതരായിരുന്നു.
ക്യാംപിൽ പങ്കെടുത്ത അതിഥി തൊഴിലാളികൾക്ക് ടി ബി , എയിഡ്സ് , മലേറിയ, ലെപ്രസി മുതലായവയുടെ പരിശോധനയും ലൈംഗീക രോഗ നിർണ്ണയവും നടന്നു. പ്രൊജക്ട് മാനേജർ അമിജേഷ് കെ.വി , ഡോക്ടർ നസീഹ്, കൗൺസിലർ ജിഷ്ണു വി പി , മറ്റ് ഫീൽഡ് കോഡിനേറ്റർമാരായ ഷിജു കെ , ഷൈജ എൻ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!