Kerala News

വൊക്കേഷണൽ ഹയർ സെക്കന്ററി തൊഴിൽമേളകൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും:മന്ത്രി വി ശിവൻകുട്ടി

വൊക്കേഷണൽ ഹയർ സെക്കന്ററി തൊഴിൽമേളകൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വിഎച്ച്എസ്‌സി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ സ്കൂളിൽ സംഘടിപ്പിച്ച തൊഴിൽ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ അധ്യയന വർഷത്തിൽ എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് വകുപ്പിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. പ്രധാനമായും 5 മേഖലകളിലെ തൊഴിൽ സാധ്യതകളാണ് ഉദ്യോഗാർത്ഥികളെ പരിചയപ്പെടുത്തുന്നത്.

എഞ്ചിനീയറിംഗ്, അഗ്രികൾച്ചറൽ ആന്റ് ഫിഷറീസ്, പാരാമെഡിക്കൽ, കൊമേഴ്സ് ആന്റ് ടൂറിസം, ജനറൽ കാറ്റഗറി എന്നിങ്ങനെയാണ് അവ. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മേന്മ വിളിച്ചോതിക്കൊണ്ട് വൊക്കേഷണൽ വിഷയങ്ങൾ പഠിച്ച വിദ്യാർത്ഥികൾക്ക് ആ മേഖലയിൽ തന്നെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നേടുവാനും ഇത്തരം സംരംഭങ്ങളിലൂടെ സാധിക്കുന്നു.

വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സുകൾ മാറ്റത്തിന്റെ പാതയിലാണ് പുതിയതായി ആരംഭിച്ച NSQF ജോബ് റോളുകൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ സംവിധാനമാണ്. സ്കിൽ കോഴ്സുകൾ പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾ സ്വയംതൊഴിൽ കണ്ടെത്തുന്നതിനും സംരംഭകരാകുവാനും മറ്റുള്ളവർക്ക് തൊഴിൽ നൽകുവാനും സാധിക്കുന്ന തരത്തിലാണ് ക്രമീകരണമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സുകൾ പാസ്സായ 2700 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തു. 80 – ഓളം കമ്പനികൾ മേളയിൽ പങ്കെടുത്തു. 542 പേരെ കമ്പനികൾ ഷോർട്ട് ലിസ്റ്റ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!