കോഴിക്കോട്; ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നിന്നുകൊണ്ട് സാമൂഹ്യ നീതി പുലരുന്ന സമൂഹം കെട്ടിപ്പടുക്കാൻ ശ്രമിക്കുമെന്ന് വെൽഫെയർ പാർട്ടി. ഹിന്ദുത്വ ഫാഷിസം, സവർണ്ണ മേൽക്കോയ്മ, കോർപറേറ്റ് വാഴ്ച, ഭരണകൂട ഭീകരത, ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾ എന്നിവയുടെ ഇരകളെ ചേർത്ത് പിടിച്ചു ശക്തമായ രാഷ്ട്രീയ ചേരി കെട്ടിപ്പടുക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്ത്തകർക്ക് വേണ്ടി സംഘടിപ്പിച്ച മീറ്റ് ദ പ്രസിഡണ്ട് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുസ്ലിങ്ങൾ, ദളിതർ, ആദിവാസികൾ, സ്ത്രീകൾ കർഷകർ തുടങ്ങീ നീതി നിഷേധിക്കപ്പെടുന്ന ജനസമൂഹങ്ങളുടെ സാമൂഹിക പദവിയും അവകാശവും അധികാരം പങ്കാളിത്തവും സത്യസന്ധമായി ഉയർത്തുന്ന രാഷ്ട്രീയ മുന്നേറ്റത്തിനാണ് പാർട്ടി നേതൃത്വം കൊടുക്കാൻ പോകുന്നത്.
പരമ്പരാഗത പാർട്ടികൾ അടിച്ചമർത്തപ്പെട്ട ജനതകളോട് വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത്തരം പ്രസ്ഥാനങ്ങൾ ആശയപരമായും പ്രായോഗികമായും ദുര്ബലപ്പെട്ടിരിക്കുന്നു. ആയ സാഹചര്യമാണ് സംഘ പരിവാർ പ്രയോജനപ്പെടുത്തുന്നത്. ഹിന്ദുത്വ ഫാഷിസത്തെ പരാജയപ്പെടുത്താൻ കഴിയുന്ന കൃത്യമായ ഒരു പദ്ധതിയും പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവെക്കുന്നില്ല. തെരെഞ്ഞെടുപ്പ് ധാരണക്ക് പോലും കഴിയാത്തവിധം ആശയക്കുഴപ്പങ്ങളിലാണ് അവർ എത്തിപ്പെട്ടിരിക്കുന്നത്.’
‘മുസ്ലിം ക്രിസ്ത്യൻ വംശഹത്യ ആർ എസ് എസിന്റെ ലക്ഷ്യമാണ്. ദളിതർക്കും ആദിവാസികൾക്കും മറ്റു പിന്നാക്ക ജനവിഭാഗങ്ങൾക്കും സവര്ണമേൽക്കോയ്മക്ക് കീഴിലുള്ള ജീവിതമാണ് അവർ നിക്ചയിച്ചിരിക്കുന്നത്. ഹിന്ദുത്വയുടെ ഈ പദ്ധതിയെ അഭിമുഖീകരിക്കാൻ കഴിയുന്ന ആശയപരവും പ്രായോഗികവുമായ രാഷ്ട്രീയ ശക്തി അനിവാര്യമാണ്. ഈ ഭരണകൂടത്തിന്റെ തെറ്റായ നയനകൾക്കേറ്റതിരെ നടത്തുന്ന പ്രക്ഷോഭണങ്ങൾക്കൊപ്പം വെൽഫയർപാർട്ടി എക്കാലത്തും നിലയുറച്ചിട്ടുണ്ട്. ആ പിന്തുണ ഇനിയും വർധിപ്പിച്ചു ജനകീയ സഅമരണങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി സാമൂഹ്യ നീതി പുലരുന്ന സമൂഹം കെട്ടിപ്പടുക്കുമെന്നും വാർത്താസമേളനത്തിൽ പാർട്ടി കൂട്ടിച്ചേർത്തു.’
കാലിക്കറ്റ് ടവറിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ജില്ലാ പ്രസിഡന്റ് ടി കെ മാധവൻ, ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ പാലാഴി, ജില്ലാ വൈസ് പ്രസിഡന്റ് പി സി മുഹമ്മദ് കുട്ടി തുടങ്ങിയവർ പെങ്കുടുത്തു.

