ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ ഓഹരി വിലകൾ കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളിലായി രാജ്യത്തെ ഓഹരി നിക്ഷേപകർക്ക് 10.73 ലക്ഷം കോടി രൂപ നഷ്ടമായി. രണ്ട് ദിവസത്തെ വിൽപന ഗ്രൂപ്പിന്റെ ഓഹരി ഉടമകളെ 4.2 ലക്ഷം കോടി രൂപ ദരിദ്രരാക്കിയതായി ബിഎസ്ഇ ഡാറ്റ കാണിക്കുന്നു. ഇന്നലെ മാത്രം അദാനി ടോട്ടൽ ഗ്യാസിൻ്റേയും അദാനി ഗ്രീൻ എനർജിയുടേയും ഓഹരി വില 20% വീതവും അദാനി ട്രാൻസ്മിഷൻ്റേത് 19.99 ശതമാനവും ഇടിഞ്ഞു. ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന ഗൗതം അദാനിയുടെ 25 ബില്യൺ ഡോളറിന്റെ സ്വകാര്യ ആസ്തി 100 ബില്യൺ ഡോളറിന് താഴെയായി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ മൂന്നാമതായിരുന്ന അദ്ദേഹത്തെ ഏഴാം സ്ഥാനത്തേക്ക് നീക്കം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അദാനി ഗ്രൂപ്പ് ചെയർമാൻ്റെ ആസ്തി ഇപ്പോൾ ഏകദേശം 7.9 ലക്ഷം കോടി രൂപയാണ്.
ഒരു മാസത്തിനിടയിൽ ഏറ്റവും വലിയ നഷ്ടം 59,331എത്തി. ഒക്ടോബർ 21 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ക്ലോസുകൾ. എസ്ബിഐ അഞ്ച് ശതമാനവും എൽഐസി മൂന്ന് ദശാംശം അഞ്ച് ശതമാനവും നഷ്ടത്തിലേക്കെത്തി. എൽഐസിക്ക് അദാനി ഗ്രൂപ്പിലുള്ള നിക്ഷേപത്തിൻ്റെ മൂല്യം 81,268 കോടി രൂപയിൽ നിന്ന് 62.621 കോടിയായി. കേന്ദ്ര ബജറ്റിന് മുന്നോടിയായി വിദേശ നിക്ഷേപകർ പുലർത്തുന്ന ജാഗ്രതയും വിപണിയെ ബാധിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകളുണ്ട്. അദാനി ഗ്രൂപ്പിന് നേരെയുണ്ടായ ആരോപണങ്ങളെ തുടർന്ന് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അന്വേഷണം ആരംഭിക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. അദാനി ഗ്രൂപ്പ് 85 ശതമാനത്തോളം കൂടിയ തുകയിലാണ് ഓഹരി വ്യാപാരമെന്ന് ഹിൻഡർ ബർഗിൻ്റെ ആരോപണം. കൂടാതെ 12000 കോടി ഡോളർ വിപണിമൂല്യമുള്ള ഗ്രൂപ്പ് 10,000 കോടിയിലധികം നേടിയത് ഇത്തരത്തിലൂടെയാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.