മധ്യപ്രദേശി ല്‍ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ രണ്ട് യുദ്ധ വിമാനങ്ങള്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. എസ്‌യു 30 സുഖോയ് വിമാനം, മിറാഷ് 2000 എന്നിവയാണ് മധ്യപ്രദേശില്‍ അഭ്യാസ പ്രകടനത്തിനിടെ തകര്‍ന്നുവീണത്. ഗ്വാളിയോര്‍ വ്യോമസേനാ താവളത്തില്‍ നിന്നാണ് രണ്ട് യുദ്ധവിമാനങ്ങളും പറന്നുയര്‍ന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അപകടത്തില്‍പ്പെട്ടവരുടെ വിശദാംശങ്ങള്‍ക്കായി ഉടന്‍ പുറത്തുവിടുമെന്നും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അറിയിച്ചു. പ്രദേശവാസികള്‍ പുറത്തുവിട്ട വിമാനാപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.