Kerala

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കടന്ന് പിടിച്ചു; കാസര്‍ഗോഡ് പൊലീസുകാരൻ അറസ്റ്റില്‍

കാസര്‍ഗോഡ് കാഞ്ഞങ്ങാട്ട് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കടന്ന് പിടിച്ച പൊലീസുകാരൻ അറസ്റ്റിൽ. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി പി.വി. പ്രദീപൻ ആണ് അറസ്റ്റിലായത്. കണ്ണൂർ എ.ആര്‍ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആണ് ഇയാള്‍. ഹൊസ്ദുർഗ് പൊലീസാണ് ഇയാളെ പിടികൂടിയത്.

വെള്ളിയാഴ്ച വൈകിട്ട് 6.40ന് ആണ് കേസിനാസ്പദമായ സംഭവം. അഞ്ച് വര്‍ഷം മുൻപ് ഇയാൾ കാഞ്ഞങ്ങാട് ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും പരിചയത്തിലായത്. കോവിഡ് സമയത്ത് പ്രതി യുവതിക്ക് 80,000 രൂപ കടം നൽകിയിരുന്നു.

ഈ തുക തിരികെ ചോദിച്ചാണ് പ്രദീപന്‍ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയും കസേരയുൾപ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്തത്. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!