
നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ സ്വപ്നപദ്ധതിയായ ആലപ്പുഴ ബൈപാസ് നാടിന് സമർപ്പിച്ചു. ഉച്ചക്ക് ഒന്നിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് വിഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നിർവഹിച്ചത്.കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമാണ് ബൈപ്പാസ് ദേശീയപാതയില്‍ കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം. ഇതിൽ 4.8 കി.മീ എലിവേറ്റഡ് ഹൈവേയാണ്. കടൽതീരത്തിന് മുകളിലൂടെ പോകുന്ന സംസ്ഥാനത്തെ ആദ്യ മേൽപാലവുമാണിത്.
അതിനിടെ, ബൈപ്പാസ് നാടിന് സമർപ്പിക്കുന്ന ചടങ്ങിലേക്ക് കെ.സി. വേണുഗോപാൽ എം.പിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി അധ്യക്ഷൻ എം. ലിജുവിന്റെ നേതൃത്വത്തിൽ ബൈപ്പാസിലേക്കാണ് നൂറോളം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്.

