Kerala News

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതികരിച്ച് വി മുരളീധരന്‍; സംസ്ഥാനം നികുതി കുറയ്ക്കാന്‍ തയ്യാറുണ്ടോ എന്നും ചോദ്യം

ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് മുന്‍ എംപി കെ സി വേണുഗോപാലിനെ ക്ഷണിക്കാത്ത കാര്യം അറിയില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. എല്‍ഡിഎഫിന്റെ കാലത്തല്ല ബൈപാസിനായി കൂടുതല്‍ ഇടപെടല്‍ ഉണ്ടായതെന്നും മുരളീധരന്‍ പറഞ്ഞു.

ആലപ്പുഴ ബൈപാസിന്റെ കാര്യത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് സൂര്യന്‍ പടിഞ്ഞാറാണ് ഉദിക്കുന്നത് എന്നും പ്രചരിപ്പിക്കാമെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. ഇന്ധനവില വര്‍ധന സംബന്ധിച്ച ചോദ്യത്തിന് സംസ്ഥാനസര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറുണ്ടോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നികുതിയുടെ വിഹിതം സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നുണ്ട്. ഇത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

‘അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില ഇന്നലെ കൂടുന്നതും ഇന്ന് കുറയുന്നതും അനുസരിച്ചല്ല നമ്മുടെ നാട്ടില്‍ ഇന്ധനവില കുറയുന്നത്. അതിന്റെ കൂടെ മറ്റ് പല ഘടകങ്ങളുണ്ട്. പെട്രോളിന്റെ വിലയുടെ പകുതിയോളം നികുതിയാണ്. ആ നികുതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്നത് ജനങ്ങള്‍ക്ക് പല ആനുകൂല്യങ്ങളായി നല്‍കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ അങ്ങനെ ജനങ്ങള്‍ക്ക് വില കുറച്ച് ഇന്ധനം കൊടുക്കണമെന്നുണ്ടെങ്കില്‍ നികുതി കുറച്ച് നല്‍കിയാല്‍ മതി.’ മുരളീധരന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!