സാമൂഹ്യ ജീവിതത്തിലെ ഇടപെടലുകളില്‍ മുഖ്യപങ്കാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുന്നതെന്ന് തൊഴില്‍ -നൈപുണ്യ -എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഐഎസ്ഒ പ്രഖ്യാപനവും പഞ്ചായത്ത് ജീവനക്കാരെ ആദരിക്കലും ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ് ഏറ്റവും പ്രധാനം. ജനങ്ങളാണ് യജമാനന്‍മാരെന്ന ബോധം ഓരോ ജീവനക്കാരനും ഉണ്ടാകണം. മാലിന്യ സംസ്‌ക്കരണത്തിനായി അഴിയൂരില്‍ മാലിന്യ പ്ലാന്റ്സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു. നിലവിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതി കലാവധി അവസാനിക്കുന്നതിന് മുമ്പ് ജനങ്ങള്‍ക്ക് നല്ലിയ മുഴുവന്‍ വാഗ്ദാനവും നിറവേറ്റപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായഞ്ഞ് പ്രസിഡന്റ് വി പി ജയന്‍ അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി ജ്യോതിഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ ടി ശ്രീധരന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സുധ മാളിയേക്കല്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജസ്മിന കല്ലേരി, ബ്ലോക്ക് മെമ്പര്‍ കെ പി പ്രമോദ്, മുന്‍പഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയൂബ്, പ്രദീപ് ചോമ്പാല തുടങ്ങി വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ ചാത്തങ്കണ്ടി എന്നിവര്‍ പങ്കെടുത്തു.
സാമൂഹ്യ ജീവിതത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുഖ്യപങ്ക്; മന്ത്രി ടി പി രാമകൃഷ്ണന്‍

