കോഴിക്കോട്: കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ രണ്ടു ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചത്. ആറു കിടക്കകളോട് കൂടിയ വാര്‍ഡില്‍ പ്രത്യേക പരിശീലനം നല്കിയ ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയുമാണ് ഇവിടെ നിയമിച്ചിട്ടുള്ളത്.
നിലവില്‍ ചൈനയില്‍ നിന്ന് 64 പേര് കോഴിക്കോട് എത്തിയിട്ടുണ്ട്.ഇതില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു.ഇവരെല്ലാവരും വീടുകളില്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ഒരു രോഗ ലക്ഷണവും ഇവരില്‍ ഇല്ല.
സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളുടെ വിവരവും ജില്ലാ ആരോഗ്യ വിഭാഗം രേഖപ്പെടുത്തുന്നുണ്ട്.