Kerala

സി.വി. സംജിത്ത് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ്, ഷംസീറ ഷമീർ വൈസ് പ്രസിഡന്റായും അധികാരമേറ്റു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി സി.വി. സംജിത്തും, ഷംസീറ ഷമീർ വൈസ് പ്രസിഡന്റായും അധികാരമേറ്റു . കുന്ദമംഗലം പഞ്ചായത്ത് പത്താം വാർഡിൽ നിന്നാണ് സി.വി. സംജിത്ത് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണയും മെമ്പർ ആയി പ്രവർത്തിച്ചഅനുഭവസമ്പത്തുള്ള നേതാവാണ് സി.വി. സംജിത്ത്. ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന, ഓരോ വീട്ടിലേയും അംഗത്തെപ്പോലെ പരിചിതനായ വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന് ലഭിച്ച ജനപിന്തുണയാണ് വിജയത്തിൽ നിർണായകമായത്.


രാഷ്ട്രീയ കക്ഷിനോട്ടങ്ങൾക്കപ്പുറം, വികസന പ്രതീക്ഷകളുടെ പേരിലാണ് സംജിത്തിന് വോട്ടുകൾ ലഭിച്ചതെന്നാണ് വിലയിരുത്തൽ. കെ.എസ്.യു വഴി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം നിലവിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡൻ്റാണ്.

പ്രസിഡൻ്റായി അധികാരമേറ്റ സംജിത്ത് ജനകീയവും വികസനോന്മുഖവുമായ ഭരണമാണ് ലക്ഷ്യമിടുന്നതെന്ന് അറിയിച്ചു. കുന്ദമംഗലത്തിന്റെ സമഗ്ര വികസനത്തിനായി എല്ലാവരുടെയും സഹകരണം അദ്ദേഹംആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!