വാളയാർ കേസിൽ സി ബി ഐ കുറ്റപത്രം സമർപ്പിച്ചു. സഹോദരിമാരുടെ മരണം ആത്മഹത്യയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നും പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ പറയുന്നു.
കേസില്‍ പോലീസ് നേരത്തെ പ്രതിചേര്‍ത്തവരെ തന്നെയാണ് സിബിഐയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗം, പോക്‌സോ, ആത്മഹത്യ പ്രേരണ, പട്ടിക ജാതി,പട്ടിക വര്‍ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.