ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ചിത്രം ക്രിസ്‌മസ് റിലീസായി നെറ്റ്ഫ്ലിക്സിൽ റീലിസ് ചെയ്തിരുന്നു. ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിന്റെ മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേൽപ്പായിരുന്നു ‘മിന്നൽ മുരളി’ക്ക് ലഭിച്ചത്. ചിത്രത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു പല താരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ എത്തി
ഇപ്പോളിതാ തെന്നിന്ത്യൻ സംവിധായകൻ വെങ്കട് പ്രഭുവും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നു . സിനിമ മികച്ചു നിന്നു എന്നും ഗുരു സോമസുന്ദരം അസാമാന്യ പ്രകടനം കാഴ്ചവെച്ചു എന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. മിന്നൽ മുരളി അഭിമാനമാണ് എന്നും അദ്ദേഹം കുറിച്ചു.
‘മിന്നൽ മുരളി!!! നിങ്ങളെ നമിക്കുന്നു. എന്തൊരു ലോക്കൽ സൂപ്പർഹീറോ ഒറിജിൻ ചിത്രം. ഗുരു സോമസുന്ദരം വേറെ ലെവൽ സാർ നീങ്ക!! ‘മാർവലോ ഡിസിയോ നിങ്ങളെ ഉടൻ എടുക്കും, അതെനിക്ക് ഉറപ്പാണ്’, വെങ്കട് പ്രഭു ട്വീറ്റ് ചെയ്തു.
24ന് ഉച്ചയ്ക്ക് 1.30നായിരുന്നു നെറ്റ്ഫ്ലിക്സിൽ ചിത്രം റീലീസ് ചെയ്തത്. ചിത്രത്തിൻറെ ആദ്യ പ്രതികരണങ്ങൾ നാലരയോടെ എത്തിത്തുടങ്ങിയിരുന്നു.
ഇത്രയും ആകാംഷനിറഞ്ഞതും എന്നാൽ റിലീസിന് ശേഷം അതെ ആവേശം തന്നെ നിലനിർത്തുന്നതുമായ സിനിമ ‘മിന്നൽ മുരളി’ തന്നെയാണ് എന്ന നിരവധി പ്രതികരണങ്ങളും ചിത്രത്തിന്റെ വിജയത്തിന്റെ ഭാഗമാണ്.ചിത്രത്തിലെ വില്ലനായി എത്തിയ ഗുരു സോമസുന്ദരത്തിന്റെ അഭിനയവും പ്രേക്ഷകർക്കിടയിൽ പ്രത്യേക ശ്രദ്ധ നേടി കഴിഞ്ഞു.