മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബറോസില്‍ നിന്നും നടന്‍ പൃഥ്വിരാജ് പിന്മാറിയെന്ന് റിപ്പോർട്ടുകൾ.താരത്തിന്റെ ഡേറ്റ് ക്ലാഷിനെ തുടര്‍ന്നാണ് പിന്‍മാറ്റം.നിലവില്‍ പൃഥ്വിരാജ് ഷാജി കൈലാസിന്റെ ചിത്രം കടുവയുടെ ചിത്രീകരണത്തിലാണ്. ബറോസിന്റെ ആദ്യ ഷെഡ്യൂളില്‍ പൃഥ്വിരാജ് അഭിനയിച്ച ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം മൂലം സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു. ഇതുവരെ ചിത്രീകരിച്ച പല ഭാഗങ്ങളും റീഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു.കടുവക്ക് ശേഷം ബ്ലെസിയുടെ ആടുജീവിതത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി ജോയിന്‍ ചെയ്യും. ആടുജീവിതത്തിനായി ശാരീരികമായ മാറ്റങ്ങള്‍ വരുത്തുന്നതിനായുള്ള തയ്യാറെടുപ്പിലായിരിക്കും പൃഥ്വിരാജ്.ചിത്രത്തില്‍ നിന്നും പിന്മാറിയ കാര്യം പൃഥ്വിരാജോ മോഹന്‍ലാലോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ബറോസിൽ നിന്നും പൃഥ്വിരാജ് പിന്മാറിയെന്ന് റിപ്പോർട്ടുകൾ,കടുവ കഴിഞ്ഞാല്‍ ആടുജീവിതത്തിലേക്ക്

