
സംസ്ഥാന സർക്കാരിന് പൂർണ്ണ പിന്തുണയുമായി സമസ്ത. പോരായ്മയുണ്ടെങ്കിലും പിണറായി സർക്കാറിന്റെ പ്രവർത്തനത്തിൽ സംതൃപ്തിയെന്ന് സമസ്ത മുഷാവറ അംഗം ഉമർ ഫൈസി മുക്കം കോഴിക്കോട് പ്രതികരിച്ചു. മുസ്ളീം സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന സർക്കാർ അധികാരത്തിൽ വരണമെന്നാണ് സമസ്ത ആഗ്രഹിക്കുന്നത്. മത രാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. സമസ്ത അതിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജമാഅത്തൈ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയാല്‍ എതിര്‍ക്കുമെന്നും
അദ്ദേഹം വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമിമയുമായി കൂട്ട് കൂടിയാല്‍ അവര്‍ നശിക്കും. കോണ്‍ഗ്രസില്‍ ഇപ്പോള്‍ സംഭവിക്കുന്നത് അതാണ്. മതരാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിയെന്നും ഉമര്‍ ഫൈസി പറഞ്ഞു.

