മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍ നിന്ന് ജമാഅത്തെ ഇസ്ലാമിയെ ഒഴിവാക്കി. കോഴിക്കോട് ജില്ലയില്‍ നടക്കുന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലീം സംഘടനകളെ വിളിച്ചിരുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായുള്ള യോഗം പുരോഗമിക്കുകയാണ്. ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെയെല്ലാം കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിരുന്നു. എന്നാല്‍ ജമാഅത്തെ ഇസ്ലാമി പ്രതിനിധികള്‍ക്ക് മാത്രം ചടങ്ങിലേക്ക് ക്ഷണമില്ല
നിയമസഭാതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ പ്രകടനപത്രികയിൽ എന്തെല്ലാം ഉൾപ്പെടുത്തണമെന്നതിൽ കേരളമെമ്പാടും പര്യടനം നടത്തി അഭിപ്രായങ്ങൾ തേടുകയാണ് മുഖ്യമന്ത്രി. ഇതിന്‍റെ ഭാഗമായി ഇന്ന് കോഴിക്കോട്ട് നടക്കുന്ന യോഗത്തിൽ മതമേലധ്യക്ഷൻമാർ, സാംസ്കാരിക നായകർ, പ്രമുഖ വ്യാപാരികൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നു. 120 പേരെയാണ് യോഗത്തിന് ആകെ ക്ഷണിച്ചിരിക്കുന്നത്. കോഴിക്കോട് കാരപ്പറമ്പ് സ്കൂളിലാണ് മുഖ്യമന്ത്രി വിളിച്ച യോഗം.