Kerala

സധൈര്യം മുന്നോട്ട് ‘പൊതുയിടം എന്റേതും’: രാത്രിനടത്തം 29 ന്

വനിതാ ശാക്തീകരണപ്രവർത്തനങ്ങൾക്കായി നിർഭയ സെല്ലിന്റെ നേതൃത്വത്തിൽ ഡിസംബർ 29ന് നിർഭയ ദിനത്തിൽ രാത്രി 11 മുതൽ വെളുപ്പിന് ഒരു മണി വരെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി നൈറ്റ് വാക്ക് (രാത്രി നടത്തം) സംഘടിപ്പിക്കുന്നു. ‘പൊതുയിടം എന്റേതും’ എന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയാണ് രാത്രികാല നടത്തത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യ-വനിതാ ശിശു വികസന മന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ പൊതുബോധം ഉണർത്തുന്നതിനും നിലവിലുളള പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകൾക്ക് അന്യമാകുന്ന പൊതുയിടങ്ങൾ തിരിച്ചു പിടിക്കുന്നതിനുമായാണ് പരിപാടി.  രാത്രി നടത്തത്തിന് പിന്നിൽ പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. രാത്രികാലങ്ങളിൽ പുറത്ത് ഇറങ്ങി നടക്കുന്നതിൽ സ്ത്രീകൾക്ക് മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയും മാറ്റിയെടുക്കുക എന്നതാണ് ആദ്യത്തേത്.

ചിലരെങ്കിലും രാത്രികാലങ്ങളിൽ സ്ത്രീകളെ കണ്ടാൽ ശല്യപ്പെടുത്താനായി മുന്നോട്ടുവരുന്ന അവസ്ഥയുണ്ട്. ഇങ്ങനെയുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ അപ്പോൾതന്നെ പോലീസിന് കൊടുക്കുകയും കേസെടുത്ത് കർശന നടപടി സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് രണ്ടാമത്തേത്. ഈ രാത്രികാല നടത്തം ഡിസംബർ 29ന് ശേഷം അറിയിക്കാതെ 100 നഗരങ്ങളിൽ വോളന്റിയർമാരുടെ നേതൃത്വത്തിൽ ആഴ്ച തോറും സംഘടിപ്പിക്കും.

2016 മുതലാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പിൽ നിർഭയസെല്ലിൻ കീഴിൽ പ്രവർത്തിക്കുന്ന വിമൻ ആന്റ് ചിൽഡ്രൻ ഹോമുകളിൽ നിർഭയദിനം ആചരിച്ചുവരുന്നത്. നൈറ്റ് വാക്കിനായി ഓരോ കേന്ദ്രങ്ങളിലും 25 വോളന്റിയർമാരെ തയാറാക്കിയിട്ടുണ്ട്. ഈ പരിപാടിയുടെ നടത്തിപ്പിനായി എല്ലാ ജില്ലകളിലും ജില്ലാ വനിതാ ശിശു വികസന ഓഫീസർ ചെയർമാനായും ബന്ധപ്പെട്ട മുൻസിപ്പൽ ചെയർപേഴ്‌സൺ/ ജനപ്രതിനിധി രക്ഷാധികാരിയായും കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.

കോർഡിനേഷൻ കമ്മിറ്റിയിൽ ജനമൈത്രി പോലീസ്, റസിഡന്റ്‌സ് അസോസിയേഷൻ, കുടുംബശ്രീ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ഉൾപ്പെടും. ഒറ്റയ്‌ക്കോ രണ്ടോ മൂന്നോ അംഗങ്ങൾ ഉൾപ്പെടുന്ന സംഘമായിട്ടാണ് നൈറ്റ് വാക്കിൽ പങ്കെടുക്കുന്നത്. വനിതകൾക്ക് കൈയെത്തും ദൂരത്ത് സഹായം കിട്ടും എന്ന ഉറപ്പുവരുത്താൻ 200 മീറ്റർ അകലത്തിൽ വോളന്റിയർമാരെ വിന്യസിക്കും.

ഓരോ കേന്ദ്രങ്ങളിലും കുറഞ്ഞത് 100 വോളന്റിയർമാരുടെ പട്ടികയാണ് തയാറാക്കുന്നത്. വകുപ്പിലെ വനിതാ ജീവനക്കാരും വിവിധ വനിതാ സംഘടന പ്രതിനിധികളും ഉൾപ്പെടുന്ന പട്ടികയിൽ നിന്നും നൈറ്റ് വാക്കിന് തയ്യാറാകുന്ന 25 പേരെ പ്രത്യേകം സജ്ജമാക്കുന്നതാണ്.

നൈറ്റ് വാക്ക് നടത്തുന്നതിനുള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നതിന് മുമ്പ് ജനമൈത്രി പോലീസിന്റെ സഹായത്തോടുകൂടി ക്രൈം സീൻ മാപ്പിംഗ് നടത്തും. ഈ സ്ഥലങ്ങളിൽ ആവശ്യമായ സ്ട്രീറ്റ് ലൈറ്റും സാധ്യമായിടത്ത് സി.സി.ടി.വി. സംവിധാനവും ഉറപ്പുവരുത്തും. സംഘാംഗങ്ങൾക്കെതിരെ മോശമായി പെരുമാറുന്ന സംഭവങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് കർശന നടപടികളെടുക്കും.

ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ. ശൈലജ ടീച്ചുടെ നേതൃത്വത്തിൽ വനിത സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ യോഗം ചേർന്നിരുന്നു. ഓരോ സംഘടനയ്ക്കും ഓരോ നോഡൽ ഓഫീസർമാരുണ്ടാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇതിനായി പ്രത്യേക അയൽക്കൂട്ടം രൂപീകരിച്ച് സ്ത്രീകൾക്ക് അന്യമാകുന്ന പൊതു ഇടങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ അവരെ ബോധ്യപ്പെടുത്തും.

ഡിസംബർ 29ന് നടക്കുന്ന നൈറ്റ് വാക്കിന്റെ തുടർ പ്രവർത്തനങ്ങൾ വനിതാദിനമായ മാർച്ച് എട്ടുവരെ തുടരും. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, ജില്ലാ വിമൻ പ്രൊട്ടക്ഷൻ ഓഫീസർ ആർ.എസ്. ശ്രീലത, നിർഭയ സെൽ പ്രോഗ്രാം ഓഫീസർമാരായ എ. സുലഭ, ജി.എൻ. സ്മിത എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!