Local

നാടിന്റെ സ്‌നേഹാദരങ്ങളേറ്റുവാങ്ങിക്കൊണ്ട് പി. എസ്. എന്‍ കോളേജ് റെസിഡന്‍ഷ്യല്‍ ക്യാമ്പ് സമാപിച്ചു

തിരുവമ്പാടി: വിദ്യാര്‍ഥികളിലുണ്ടായിരിക്കേണ്ട സാമൂഹ്യ ബോധമെന്തെന്ന് ഒരു നാട്ടിലെ ജനതയെ ബോധ്യപ്പെടുത്തി അവരുടെ സ്‌നേഹവാത്സല്യങ്ങളേറ്റുവാങ്ങിക്കൊണ്ട് കുന്നമംഗലം പി.എസ്. എന്‍ കമ്മ്യൂണിറ്റി കോളേജ് തോട്ടത്തിന്‍കടവ് സംഘടിപ്പിച്ച റെസിഡന്‍ഷ്യല്‍ ക്യാമ്പ് വിജയകരമായി സമാപിച്ചു.
കടവ് കൂട്ടായ്മ ചാരിറ്റബിള്‍ ട്രുസ്ടിന്റെ സഹകരണത്തോടെ 21 ന് പ്രശസ്ത സോഷ്യല്‍ വര്‍ക്കര്‍ ശ്രീമതി കാഞ്ചനമാല ഉത്ഘാടനം ചെയ്ത ക്യാമ്പിന്റെ രണ്ടാം ദിനം പ്രദേശത്തെ അഞ്ഞൂറില്‍പരം രോഗികള്‍ക്ക് സൗജന്യമായി വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഗാ മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിക്കുകയും സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ക്യാമ്പില്‍ പി.എസ്.എന്‍ പാരാമെഡിക്കല്‍ ടീമിന്റെ സൗജന്യ ബ്ലഡ് ഷുഗര്‍ പരിശോധന,കിഡ്‌നി രോഗ പരിശോധന,രക്തഗ്രൂപ് പരിശോധന, ബ്ലഡ് പ്രഷര്‍ പരിശോധന എന്നിവക്കു പുറമെ LIC താമരശ്ശേരി ബ്രാഞ്ച് മാനേജര്‍ എന്‍.പി സഹദേവന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ബോധവത്കരണവും നടന്നു.

23 മുതല്‍ മുക്കം മുന്‍സിപ്പാലിറ്റിയിലെ 5,6 വാര്‍ഡുകളില്‍ നടത്തിയ മെഡിക്കല്‍ സര്‍വ്വേയില്‍ ശേഖരിച്ച വിവരങ്ങളടങ്ങിയ മെഡിക്കല്‍ ഡയറക്ടറി കടവ് കൂട്ടായ്മ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി . ഇ.കെ രാജന് കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷ് സമര്‍പ്പിച്ചു. 24 ന് പരിസരശുചീകരണത്തിന്റ ഭാഗമായി മാടച്ചാല്‍ മുത്തപ്പന്‍കാവ് ക്ഷേത്രാങ്കണവും പരിസരവും ജാതി മത ഭേദമന്യേ വിദ്യാര്‍ഥികള്‍ ശുചീകരിച് മതത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ട് മാതൃക കാട്ടിയത് നാട്ടുകാരില്‍ കൗതുകമുണര്‍ത്തി. ദിവസേന നടന്ന സെമിനാറുകള്‍ക്ക് വിദഗ്ധ മോട്ടിവേറ്റര്‍മാരായ ഷഫീഖ് പുതിയോട്ടില്‍, ഡോക്ടര്‍ സുരാജ് പ്രണവം, തിരുവമ്പാടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൂടാതെ ഉദ്ഘടന ദിവസത്തെ ബാന്റുവാദ്യങ്ങളോടുകൂടിയ ഘോഷയാത്രയും, ദിവസേന വൈകുന്നേരങ്ങളില്‍ നാടിനെ ഇളക്കിമറിച്ചുകൊണ്ട് കോളേജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികളും നാട്ടുകാര്‍ക്ക് വേറിട്ടൊരു അനുഭവമായിരുന്നു. 25 ന് നടന്ന സമാപന സമ്മേളനം മുക്കം മുന്‍സിപ്പാലിറ്റി മെമ്പര്‍ ജെസ്സി രാജന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷ് അധ്യക്ഷനായ ചടങ്ങില്‍ ഇ.കെ. രാജന്‍ സ്വാഗതവും പി. എസ്. എന്‍ ട്രസ്റ്റ് ചെയര്‍ പേര്‍സണല്‍ പ്രിയ സുചേഷ്, മെമ്പര്‍ പി.എം മഹേന്ദ്രന്‍, കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ രവികുമാര്‍, വിദ്യാര്‍ത്ഥി പ്രതിനിധി റിനി കൃഷ്ണന്‍, കടവ് കൂട്ടായ്മ ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍ ഷാജി, രഘു, നസീറ വിളര്‍മാട്ടുമ്മല്‍ എന്നിവര്‍ ആശംസയുമര്‍പ്പിച്ചു. റെസിഡന്‍ഷ്യല്‍ ക്യാമ്പിന് നല്‍കിയ നിസ്വാര്‍ത്ഥ സഹകരണത്തിന് സല്‍മാന്‍ കാളങ്ങാടന്‍, ചുള്ളിയില്‍ കബീര്‍, റഷീദ് കോഴിപ്പള്ളി എന്നിവരെ മെമെന്റോ നല്‍കി ആദരിച്ചു. അടുത്ത വര്‍ഷത്തെ വളണ്ടിയര്‍ ക്യാപ്റ്റന്‍മാരായി മുഫ്സീന, മുഹമ്മദ് അര്‍ഷാദ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. സ്വാഗതസംഘം കണ്‍വീനര്‍ ഷാജി ചടങ്ങിന് നന്ദി പറഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!