റവന്യു ജില്ലാ കലോത്സവ വേദിയിൽ കാണികൾക്ക് വേറിട്ടോരനുഭവം നൽകി കാലന്റെ വരവ്. എന്നെ തോൽപ്പിക്കാൻ പറ്റില്ല എന്ന മുദ്ര വാക്യത്തോടെ അർത്തുല്ലസിച്ചു കാണിക്കൾക്കിടയിലൂടെ നടക്കുന്ന കാലൻ എന്ന വേഷം കെട്ടിയ കലാകാരനുമുണ്ടൊരു ലക്ഷ്യം.
വരുന്ന തിരഞ്ഞെടുപ്പിൽ ഹരിത പ്രോട്ടോകോൾ പാലിക്കുക എന്ന ലക്ഷ്യമാണെങ്കിലും കാലൻ മുൻ തൂക്കം കൊടുക്കുന്നത് ജനങ്ങൾ പ്ലാസ്റ്റിക് പോലുള്ള മണ്ണിൽ അലിയാത്ത ഉത്പന്നങ്ങൾ ഉപയോഗിച്ചു രോഗം ഇങ്ങനെ ഒന്നൊന്നായി വരുത്തണം, അപ്പോൾ നിങ്ങൾക്ക് എന്റെ കൂടെ വേഗം വരാം എന്നത് തന്നെ. ഉദ്ദേശം അത്ര യുദ്ധിയുള്ളതല്ല എന്നതാണ് യാഥാർഥ്യം.
ബോധവത്കരണത്തിന്റെ വേറിട്ടൊരു മുഖവുമായി എത്തിയ മൈക്രോ പ്ലാഗിങ്കരനെ കലോത്സവ മണ്ണിൽ എത്തിച്ചത് ബാലുശേരി മനോരഞ്ജൻ ആർട്സ് ആണ്. റവന്യു കലോത്സവത്തിൽ എത്തിയ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും നല്ല ഒരു ബോധവൽക്കാരമാണ് രാജൻ, രവി എന്നിവരിലൂടെ പ്രേക്ഷകരുടെ മനസ്സിലെത്തിയത്. കലാ വേദിയുടെ മണ്ണിൽ വ്യത്യസ്ഥ കലയിലൂടെയും അഭിനയത്തിലൂടെയും കാലൻ നൽകിയ സന്ദേശം ആഴത്തിൽ ചിന്തിപ്പിച്ചു എന്നതിൽ സംശയം ഇല്ല.അതാണ് കലാകാരന്റെ അല്ല കാലന്റെ മികവ്.

