National

സംഭലിലേക്ക് പുറപ്പെട്ട മുസ്‌ലിം ലീഗ് എംപിമാരെ യുപി അതിര്‍ത്തിയില്‍ തടഞ്ഞ് തിരിച്ചയച്ചു

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ സംഭലിലേക്ക് പുറപ്പെട്ട മുസ്‌ലിം ലീഗ് എംപിമാരെ യുപി പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ഉത്തര്‍ പ്രദേശ് അതിര്‍ത്തിയിലാണ് ഇവരെ തടഞ്ഞത്. ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ്, ഹാരിസ് ബീരാന്‍, കെ. നവാസ് കനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ബുധനാഴ്ച ഉച്ചക്കാണ് സംഭവം. ഉത്തര്‍ പ്രദേശിലേക്ക് പോകും മുമ്പ് ഇ.ടി മുഹമ്മദ് ബഷീര്‍ ഫേസ്ബുക്കില്‍ യാത്രാവിവരം പോസ്റ്റ് ചെയ്തിരുന്നു. ‘മുസ്ലിം ലീഗിന്റെ അഞ്ച് എംപിമാര്‍ അടങ്ങുന്ന സംഘം ഡല്‍ഹിയില്‍നിന്നും ഉത്തര്‍പ്രദേശിലെ സംഭലിലേക്ക് പുറപ്പെടുകയാണ് . ഷാഹി മസ്ജിദ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പൊലീസ് വേട്ടയില്‍ ഇരയാക്കപ്പെട്ട മനുഷ്യരെയും നേരില്‍ കാണാനാണ് യാത്ര.

യോഗി പൊലീസ് ആ പ്രദേശത്തേക്ക് ജനപ്രതിനിധികള്‍ അടക്കമുള്ള ആരെയും കടത്തിവിടാതെ അവരുടെ ക്രൂരതകള്‍ മറച്ചുവെക്കാനുള്ള ശ്രമിത്തിലാണ്. അങ്ങോട്ട് കടന്നുചെല്ലാന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ’ -എന്നായിരുന്നു പോസ്റ്റ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!