National

‘ഇന്ത്യന്‍ സംഗീതലോകം ഒരിക്കലും മറക്കാത്ത ശബ്ദമാണ് മുഹമ്മദ് റഫിയുടേത്’:അദ്ദേഹത്തിന്‍റെ ജീവിതം തിരശ്ശീലയിലേക്ക്

ഇന്ത്യന്‍ സംഗീതലോകം ഒരിക്കലും മറക്കാത്ത ശബ്ദമാണ് മുഹമ്മദ് റഫിയുടേത്. എല്ലാ തരം പാട്ടുകളും പാടിയിട്ടുള്ള അദ്ദേഹം ആയിരത്തിലധികം പാട്ടുകള്‍ ബോളിവുഡ് സിനിമകളില്‍ മാത്രമായി പാടി. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ജീവിതം തിരശ്ശീലയിലേക്ക് എത്തുകയാണ്. മകന്‍ ഷാഹിദ് റഫിയാണ് ഇക്കാര്യം അറിയിച്ചത്. ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ 55-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ഷാഹിദ് റഫി ഇക്കാര്യം പറഞ്ഞത്.ഇന്ത്യന്‍ സിനിമയിലെ നാല് ഇതിഹാസങ്ങളുടെ ജന്മ ശതാബ്ദിയുടെ ഭാഗമായ അനുസ്‍മരണ പരിപാടികള്‍ ഇത്തവണത്തെ ഐഎഫ്എഫ്ഐയുടെ ഭാഗമാണ്. മുഹമ്മദ് റഫിക്കൊപ്പം രാജ് കപൂര്‍, തപന്‍ സിന്‍ഹ, അക്കിനേനി നാഗേശ്വര റാവു എന്നിവരുടെ അനുസ്‍മരണ പരിപാടികളും നടക്കുന്നുണ്ട്. മുഹമ്മദ് റഫിയുടെ ജീവചരിത്ര ചിത്രത്തിന്‍റെ പ്രഖ്യാപനം ഡിസംബറില്‍ നടക്കുമെന്ന് മകന്‍ പറയുന്നു. ഓ മൈ ഗോഡിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ഉമേഷ് ശുക്ല ആയിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുക. ഇത് സംബന്ധിച്ച കരാറില്‍ ഒപ്പ് വച്ച് കഴിഞ്ഞെന്നും ഷാഹിദ് റഫി പറയുന്നു.വിവാദങ്ങളിലൊന്നും പെടാതിരുന്ന, വിനയത്തോടെ ജീവിച്ച, വലിയ സാമൂഹിക ജീവിതം നയിക്കാത്ത ആളായതിനാലാണ് റഫിയുടെ ജീവിതം ഇതുവരെ ആരും സിനിമയാക്കാതിരുന്നതെന്ന് സംവിധായകന്‍ സുഭാഷ് ഗായ്‍യും ഗായകന്‍ സോനു നിഗവും അഭിപ്രായപ്പെട്ടു. റഫിയെ അനുസ്‍മരിക്കുന്ന ചര്‍ച്ചയിലായിരുന്നു അഭിപ്രായപ്രകടനം. താന്‍ നേടിയ വിജയത്തിന്‍റെ വലിപ്പം മക്കളെ അദ്ദേഹം അറിയിച്ചിരുന്നില്ലെന്നും ഷാഹിദ് റഫി പറഞ്ഞു. അമിതാഭ് ബച്ചനുവേണ്ടിയാണ് താന്‍ ഇന്ന് പാടിയതെന്ന് അച്ഛന്‍ പറയും. അപ്പോള്‍ അമിതാഭ് ബച്ചനെക്കുറിച്ചാവും ഞങ്ങള്‍ ചോദിക്കുക. ചോദിക്കുന്നതിനെല്ലാം മറുപടി നല്‍കി ഞങ്ങള്‍ക്കൊപ്പം കളിക്കാന്‍ കൂടുമായിരുന്നു അദ്ദേഹം, മകന്‍ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!