എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ സ്ത്രീയുടെ മരണത്തില്‍ ദുരൂഹ. മരിച്ച ഫസീലയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് അബ്ദുല്‍ സനൂഫിനെ കാണാനില്ല. സനൂഫ് ഉപയോഗിച്ച കാര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ കാര്‍ മറ്റൊരു വ്യക്തിയുടെതാണ് എന്നാണ് കണ്ടെത്തല്‍. പാലക്കാട് ചക്കാന്തറയില്‍ രാത്രി ഉപേക്ഷിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്.
സനൂഫ് ലോഡ്ജില്‍ നല്‍കിയ ഫോണ്‍ നമ്പര്‍ വ്യാജമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സനൂഫ് ലോഡ്ജില്‍ നല്‍കിയ മേല്‍വിലാസവും വ്യാജമാണ്.
അതേസമയം ഫസീലയുടെ മരണകാരണം കണ്ടെത്തണമെന്ന് അച്ഛന്‍ മുഹമ്മദ് മാനു ആവശ്യപ്പെട്ടു. തന്റെ മകള്‍ക്ക് സംഭവിച്ചത് മറ്റു സ്ത്രീകള്‍ക്ക് സംഭവിക്കരുതെന്നും മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പോസ്റ്റ് മോര്‍ട്ടത്തിന് വെട്ടം കാപ്പ് ജുമാ മസ്ജിദില്‍ ശേഷം കബറടക്കും.