Kerala

സ്‌കൂള്‍ മതില്‍ പൊളിച്ച് നീക്കണം, കൊടിമരം നീക്കം ചെയ്യണം, കോണ്‍ക്രീറ്റ് സ്റ്റേജ് പൊളിക്കണം; പെരുമ്പാവൂര്‍ നഗരസഭയ്ക്ക് നവകേരള സംഘാടകരുടെ കത്ത്

കൊച്ചി: നവകേരള സദസ്സിന് വേണ്ടി സ്‌കൂള്‍ മതില്‍ പൊളിച്ച് നീക്കണമെന്ന് അപേക്ഷ. പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ പൊളിച്ചുനീക്കണമെന്നാണ് നവ കേരള സദസ്സ് സ്വാഗത സംഘം ചെയര്‍മാന്‍ ബാബു ജോസഫ് അപേക്ഷ നല്‍കിയിരിക്കുന്നത്. പെരുമ്പാവൂര്‍ നഗരസഭാ സെക്രട്ടറിക്കാണ് അപേക്ഷ നല്‍കിയത്.

സ്‌കൂള്‍ ഗ്രൗണ്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് മൂന്ന് മീറ്റര്‍ വീതിയില്‍ മതില്‍ പൊളിച്ചു നീക്കണമെന്നാണ് കത്തില്‍ പറയുന്നത്. സ്‌കൂളിന്റെ മുന്‍ഭാഗത്തുള്ള കൊടിമരം നീക്കം ചെയ്യല്‍, കൊടിമരത്തിന്റെ മുന്‍ വശത്തുള്ള ചില്ലകള്‍ വെട്ടിമാറ്റല്‍, ജീര്‍ണാവസ്ഥയിലുള്ള കോണ്‍ക്രീറ്റ് സ്റ്റേജ് പൊളിച്ചു മാറ്റല്‍ എന്നിവയാണ് കത്തിലെ മറ്റ് ആവശ്യങ്ങള്‍. പരിപാടിക്ക് ശേഷം മതിലും കൊടിമരവും പുനര്‍നിര്‍മാണം നടത്തി പൂര്‍വസ്ഥിതിയിലാക്കുമെന്നും കത്തിലുണ്ട്.

നവകേരള സദസ്സിലേക്ക് പരാതിക്കാര്‍ക്ക് വരുന്നതിനുള്ള സൗകര്യത്തിനായാണിതെന്നാണ് വിശദീകരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!