നടന് മമ്മൂട്ടിയും നടി ജ്യോതികയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം കാതലിനെ പ്രശംസിച്ച് നടന് സൂര്യ. കാതല്‍ അതിമനോഹരമായ സിനിമയാണെന്നും സൂര്യ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. മമ്മൂട്ടി, ജിയോ ബേബി, ജ്യോതിക തുടങ്ങിയ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അദ്ദേഹം അഭിനന്ദിച്ചു.
‘മനോഹരമായ മനസ്സുകള്‍ ഒന്നിക്കുമ്പോള്‍ കാതല്‍ പോലുള്ള സിനിമകളുണ്ടാകുന്നു. എത്രമാത്രം പുരോഗനാത്മകമായ സിനിമയാണിത്. നല്ല സിനിമയോടുള്ള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി. ജിയോ ബേബിയുടെ നിശബ്ദ ഷോട്ടുകള്‍ പോലും ധാരാളം സംസാരിച്ചു. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയയും ഈ ലോകത്തെ കാണിച്ച് തന്നതിനും നന്ദി. പ്രണയത്താല്‍ ഹൃദയം കീഴടക്കിയ എന്റെ ഓമനയ്ക്കും… അതിമനോഹരം,’ സൂര്യ കുറിച്ചു.

