വയനാട് പേരിയ വനമേഖലയിൽ വയോധിക ദമ്പതികളെ വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തി.മാനന്തവാടി തവിഞ്ഞാലിലെ കൊച്ചുമകന്റെ വീട്ടിൽ വന്നശേഷം നവംബർ 25നു ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നു ഇരുവരും. ഇവരെ കാണാത്തയതിനെ തുടർന്ന് മാനന്തവാടി പൊലീസിൽ പരാതിയും നൽകിയിരുന്നു. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ്, ഭാര്യ അന്നക്കുട്ടി എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.
വയനാട് പേരിയ വനമേഖലയിൽ കാണാതായ വയോധിക ദമ്പതികൾ വിഷം കഴിച്ച് മരിച്ച നിലയിൽ

