ദുബായിൽ നടക്കുന്ന അന്തർദേശീയ എക്സിബിഷനായ എക്സ്പോ 2020 ൽ പങ്കെടുക്കാൻ ജനശബ്ദം ന്യുസിന് അംഗീകാരം. ഒക്ടോബർ ഒന്ന് മുതൽ അടുത്ത വർഷം മാർച്ച് 22 വരെ നടക്കുന്ന ഉത്സവ വിരുന്നിനാണ് ഇപ്പോൾ ജനശബ്ദത്തിനും അംഗീകാരം ലഭിച്ചിരിക്കുന്നത്.2020 ൽ ദുബായിൽ നടക്കേണ്ടിയിരുന്ന പരിപാടി കൊറോണ കാരണം നടക്കാത്തതിനെ തുടർന്നാണ് എക്സ്പോ 2020 എന്ന പേരിൽ ഈ വർഷം നടക്കുന്നത്. വായനക്കാരിൽ നിന്നുള്ള പ്രോത്സാഹനവും സഹകരണവുമാണ് ഞങ്ങളെ ഇന്ന് ഇത്തരത്തിൽ ഒരു അംഗീകാരം നേടുന്നതിന് സഹായിച്ചത്.ജനശബ്ദം ന്യുസിന് ആദ്യമായാണ് എക്സ്പോ അക്രെഡറ്റേഷൻ ലഭിക്കുന്നത്.
കുറച്ച് മാസം മുൻപ് റെജിസ്റ്റഡ് ന്യുസ് പേപ്പർ ഓഫ് ഇന്ത്യ (ആർ എൻ ഐ ) അംഗീകാരവും ജനശബ്ദം ന്യുസിന് ലഭിച്ചിരുന്നു