ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലത്തിനായുള്ള ഔദ്യോഗിക വെബ്സൈറ്റിൽ (keralaresults.nic.in) നിന്ന് പ്ലസ് വൺ പരീക്ഷാ ഫലം അറിയാൻ കഴിയും.കൂടാതെ
www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം അറിയാം.
പുനർമൂല്യനിർണയം, ഉത്തരക്കടലാസിന്റെ പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബർ 2 നകം വിദ്യാർഥികൾ അപേക്ഷിക്കണം. പ്രിൻസിപ്പൽമാർ ഡിസംബർ 3 നകം അപേക്ഷ അപ്ലോഡ് ചെയ്യണം.

