തൃശ്ശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് മുഖ്യമന്ത്രിയുടെ അറിവോടെ പൂരം കലക്കിയെന്നും സതീശന്‍ വ്യക്തമാക്കി. പൂരം കലക്കലിലെ അന്വേഷണം ഫലപ്രദമല്ല. മുഖ്യമന്ത്രി ആര്‍എസ്എസിനെ സന്തോഷിപ്പിക്കുന്നു. വെടിക്കെട്ട് മാത്രമല്ല പല ചടങ്ങുകളും വൈകിപ്പിച്ചുവെന്നും സതീശന്‍ പറഞ്ഞു. കേസെടുത്താല്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്. പൂരം കലക്കിയതാണെന്ന് സിപിഐ പോലും പറഞ്ഞു. എല്‍ഡിഎഫിന്റെ മുന്നണികളില്‍ ഭിന്നതയുണ്ട്. കോണ്‍ഗ്രസില്‍ ഒരു കുഴപ്പവുമില്ല.
പൂരം കലങ്ങിയിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ചോദിച്ചു. തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.എസ് സുനില്‍കുമാര്‍ തന്നെ പറഞ്ഞത് പൂരം കലങ്ങിയെന്നാണ്. എം.ആര്‍ അജിത്കുമാറാണ് അതിന് നേതൃത്വം നല്‍കിയത്. നാല് തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചിട്ട് പൂരം കലങ്ങിയിട്ടില്ലെന്ന് അതിന്റെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രി പറയുന്നത് അന്വേഷണത്തെ സ്വാധീനിക്കും. മുഖ്യമന്ത്രി പറഞ്ഞതിന് എതിരായി ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കാനാവില്ലെന്നും സതീശന്‍ പറഞ്ഞു.