മുംബൈ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ തിക്കുംതിരക്കും പെട്ട് 9 പേര്‍ക്ക് ഗുരുതരപരുക്ക്. ഉത്തര്‍പ്രദേശിലെ ഖോരഖ്പൂരിലെ ട്രെയിനിലേക്ക് ഇടിച്ചുകയറാനുള്ള തിക്കിനും തിരക്കിലും പെട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. പരുക്കേറ്റവരില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബാക്കി ഏഴുപേര്‍ക്ക് നിസാരപരിക്കുകളാണ്.
ട്രെയിന്‍ നമ്പര്‍ 22921 ബ്രാന്ദ്രയില്‍ നിന്നും ഖോരഖ്പൂര്‍ പ്ലാറ്റ്ഫോം നമ്പര്‍ ഒന്നിലേക്ക് വന്നപ്പോഴാണ് നിരവധി പേര്‍ ഒന്നിച്ച് ട്രെയിനിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദീപാവലിക്ക് മുന്നോടിയായുള്ള തിരക്കാണ് റെയില്‍വേ സ്റ്റേഷനിലുണ്ടായതെന്ന് ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പ്രതികരിച്ചു.