Kerala

ലഹരിക്കെതിരായ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ സിനിമയ്ക്ക് കഴിയും; മന്ത്രി അഹമ്മദ് ദേവർ കോവിൽ

കുന്ദമം​ഗലം: ലഹരിയുടെ കരങ്ങളിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കണമെന്ന സന്ദേശവുമായി എത്തുന്ന ‘തുരത്താം ലഹരിയെ അണിനിരക്കാം ഒറ്റക്കെട്ടായി’ ഹ്രസ്വ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം ​കുന്ദമംഗലത്ത് നടന്നു. കുന്ദമം​ഗംലം ​ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ആണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. ലഹരി ഉപയോ​ഗം സമൂഹത്തിൽ വളരെ അധികം വർദ്ധിച്ചു, കുട്ടികളിലേക്കും അത് പടർന്നു കഴിഞ്ഞു, ലഹരിക്കെതിരായ സന്ദേശം ജനങ്ങളിലെത്തിക്കാൻ സിനിമകൾക്ക് കഴിയുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. സംസ്ഥാന അവാർഡ് നേടിയ ചലച്ചിത്ര സംവിധായകൻ ദേവദാസ് കല്ലുരുട്ടിയുടെ സംവിധാനത്തിലാണ് ഹ്രസ്വ ചിത്രം ഒരുങ്ങുന്നത്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഉപയോ​ഗം, യുവതലമുറ ലഹരിക്കെതിരെ പോരാടേണ്ടതിന്റെ അനിവാര്യത തുടങ്ങിയവ പ്രതിപാദിക്കുന്നതാണ്  ചിത്രം . ഡോ.നിഖിൽ മണാശ്ശേരിയാണ് ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും,സംഭാഷണവും നിർവഹിക്കുന്നത്. ഹൃദിക് ജോം ജോഷി നായകനായി എത്തുന്ന ചിത്രത്തിൽ   കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി വിദ്യാർത്ഥികളും അഭിനേതാക്കളായി എത്തുന്നുണ്ട്. ഉണ്ണി ചാത്തൻകാവ് (സഹസംവിധാനം), മോഹിത് ചെമ്പോട്ടിയിൽ (ഛായ​ഗ്രഹണം), റജിനാസ് തിരുവമ്പാടി(എഡിറ്റിങ്), അജിത് മുക്കം(അസോസിയേറ്റ്) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ കുന്ദമം​ഗലം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സ്വിച്ച് ഓൺ കർമചടങ്ങിൽ ജനശബ്ദം ന്യൂസ് എഡിറ്റർ എം സിബ​ഗത്തുള്ള സ്വാഗതം പറഞ്ഞു, കുന്ദമം​ഗംലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി അധ്യക്ഷത വഹിച്ചു, ഡോ നിഖിൽ , കുന്ദമം​ഗലം എ ഇ ഒ കെ.ജെ പോൾ, കുന്ദമംഗലം സബ് ഇൻസ്പെക്ടർമുഹമ്മദ് അഷ്റഫ്,എസ്പിസി ഓഫീസർ എസ് ഐ ബാബുരാജ് , എസ് പി.സി സ്കൂൾ ഇൻ ചാർജ് ഷാജിമാസ്റ്റർ, നടൻവിജയൻ കാരന്തൂർ, മറ്റ് രാഷ്ട്രീയ, സാമൂഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖരായ മോഹൻദാസ് കാരന്തൂർ,ജയശങ്കർ കുദമംഗലം,ജാബിർ പടനിലം, ടിപി സുരേഷ്, രവീന്ദ്രൻ കുന്ദമം​ഗലം കോയ കുന്ദമം​ഗലം,അബൂബക്കർ കുന്ദമംഗലം,പി എം ഷെരീഫുദ്ധീൻ കെ കെ അബ്ദുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!