ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് നടത്തിയ റാലിയ്ക്കിടെ ശശി തരൂർ എം.പി. ഇസ്രയേൽ അനുകൂല പരാമർശം നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. ”ഹമാസ് ഭീകര പ്രവര്‍ത്തനം നടത്തി എന്ന് പറയുന്നതില്‍ തെറ്റില്ല. ഹമാസ് മുസ്ലിം വംശത്തിൻ്റെ ശത്രുവാണെന്ന് താന്‍ മുമ്പ് പറഞ്ഞതാണ്. അതേ തരൂരും ഉദ്ദേശിച്ചിട്ടുള്ളൂ” – സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസുകാരെന്താ മനുഷ്യരല്ലേ?. കോണ്‍ഗ്രസ്സായാലും ബി.ജെ.പി.യായാലും മുസ്ലിംലീഗ് ആയാലും അതില്‍ മനുഷ്യരാണ് ഉള്ളത്. അവര്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ പറ്റില്ലേ. ശശി തരൂരിനെ പോലെയൊരാള്‍ പഠിക്കാതെ പറയില്ല. ഞാന്‍ ഇത് മുമ്പ് പറഞ്ഞതല്ലേ. മുസ്ലിങ്ങളുടെ ശത്രുവാണ് ഹമാസ്, ഇസ്രയേലിന്റെ അല്ല. അവിടുന്നു വിളിച്ച ഇസ്രയേലി മലയാളികളോടും ഞാന്‍ ഇത് പറഞ്ഞതാണ്. മുസ്ലിം വംശത്തിന്റെ ശത്രുവാണ് ഹമാസ്. മുസ്ലിങ്ങളാണവരെ തീര്‍ക്കേണ്ടത്. അതു തന്നെയെ അദ്ദേഹവും ഉദ്ദേശിച്ചിട്ടുള്ളൂ. അതില്‍ ഒരു തെറ്റുമില്ല.’ എന്ന് സുരേഷ് ഗോപി.
‘തരൂർ അടിയുറച്ച കോണ്‍ഗ്രസ് അനുഭാവിയാണ്. അതിലൊന്നും വ്യത്യാസമൊന്നുമില്ല. പക്ഷേ അതുകൊണ്ട് ചില സത്യങ്ങള്‍ പറയാന്‍ പാടില്ല എന്ന് നിര്‍ബന്ധിക്കരുത്. പാലസ്തീനിലുള്ളതും മനുഷ്യര്‍ തന്നെയാണ്. അവിടെയുള്ള സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അവസ്ഥ കണ്ടാല്‍ കരളലിയുകയല്ല, കരള്‍ മുറിയും. യുദ്ധവും ഹത്യയുമെല്ലാം അവസാനിക്കണം. ആരവസാനിക്കണം, ആരവസാനിപ്പിക്കണമെന്നും ഞാന്‍ പറഞ്ഞു. ഒരു തീവ്രവാദിയും ഇവിടെ വാഴണ്ട, അവശേഷിക്കണ്ട. ഞാന്‍ മനുഷ്യനെന്ന നിലയ്ക്കാണ് അത് പറഞ്ഞത്. ബി.ജെ.പി.ക്കാരനായല്ല. മനുഷ്യന്‍ അവരുടെ ഹൃദയം കൊണ്ട് കാണുന്നതും മനസ്സിലാക്കുന്നതുമായ സത്യം പ്രചരിപ്പിക്കുന്നതാണെന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി.’ സുരഷ് ഗോപി വ്യക്തമാക്കി.
പബ്ലിക് പള്‍സാണ് തൃശ്ശൂരില്‍ കാണുന്നത്. അത് അവരുടെ അഭിപ്രായം ആണ്. തൃശ്ശൂരില്‍ മത്സരിക്കണോ, കണ്ണൂരില്‍ മത്സരിക്കണോ തിരുവനന്തപുരത്ത് മത്സരിക്കണോ അതോ മത്സരിക്കണ്ടയോ എന്ന് നേതാക്കള്‍ തീരുമാനിക്കും ആറ് വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെയും അതിന് മുമ്പ് പ്രധാനമന്ത്രിയുമായി ഉള്ള ബന്ധത്തിലൂടെയും ആര്‍ജ്ജിച്ചെടുത്ത ഊര്‍ജം ഉണ്ട്. അത് ജനങ്ങളുടെ നന്മയിലേക്ക് എത്തണം. തിരുത്തല്‍ ശക്തിയായി നില്‍ക്കും- സുരേഷ് ഗോപി കൂട്ടിച്ചേർത്തു