kerala politics

കെ റെയിൽ വിരുദ്ധ പ്രക്ഷോഭം : തങ്കമ്മയുടെ പുതിയ വീടിന് തറക്കല്ലിട്ടു

കെ റെയിൽ വിരുദ്ധ സമരത്തിൻ്റെ പ്രതീകമായി മാറിയ ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശിനി തങ്കമ്മയ്ക്ക് സമരസമിതി നിർമിച്ചു നൽകുന്ന വീടിൻ്റെ തറക്കല്ലിട്ടു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കല്ലിടൽ നിർവഹിച്ചത്. ഭക്ഷണം പാചകം ചെയ്യുവാൻ ഏക ആശ്രയമായിരുന്ന തങ്കമ്മയുടെ വീട്ടുമുറ്റത്തെ അടുപ്പിൽ മന്ത്രി സജി ചെറിയാൻ കെ റെയിൽ കുറ്റി നാട്ടിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തങ്കമ്മയ്ക്ക് പകരം വീട് വെച്ച് നൽകുമെന്ന മന്ത്രിയുടെ വാഗ്ദാനം. ഈ വാഗ്ദാനം പാലിക്കാത്തതിനെ തുടർന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ കൊഴുവല്ലൂർ യൂണിറ്റ് മുൻകൈയെടുത്ത് തങ്കമ്മയ്ക്ക് വീട് നിർമിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു.കെ റെയില്‍ വിരുദ്ധ പ്രക്ഷോഭസമയത്ത് ആര്‍ക്കും മറക്കാന്‍ കഴിയാത്ത ഒന്നാണ് ചെങ്ങന്നൂരിലെ തങ്കമ്മയുടെ വീട്ടുമുറ്റത്തെ അടുപ്പില്‍ മന്ത്രി സജി ചെറിയാന്‍ സര്‍വേ കല്ല് നാട്ടിയത്. ചോര്‍ന്നൊലിക്കുന്ന വീടിന് പകരം തങ്കമ്മക്ക് മനോഹരമായ വീട് വെച്ച് നല്‍കുമെന്ന് പറഞ്ഞ് അന്ന് സജി ചെറിയാന്‍ മടങ്ങി. ഒന്നരക്കൊല്ലം കഴിഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. മന്ത്രിയുടെ വാഗ്ദാനം പാലിക്കാത്തതിനെ തുടർന്നാണ് കെ റെയില്‍ വിരുദ്ധ സമര സമിതി പിരിവെടുത്ത് തങ്കമ്മയ്ക്ക് വീട് പണിയാനുള്ള ശ്രമം തുടങ്ങുന്നത്. സംഭാവന പിരിച്ച് വീട് വെച്ച് നല്‍കാനാണ് തീരുമാനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala politics

കേരളത്തിൽ നടക്കുന്നത് പിണറായിസം, മുഖ്യമന്ത്രി മോദിയുടെ പകർപ്പ്; വി എം സുധീരൻ

ത്രിപുരയിൽ കോൺഗ്രസ് സ്വാധീനം കുറഞ്ഞുവെന്നത് യാഥാർത്ഥ്യമാണെന്ന് വി എം സുധീരൻ. കേന്ദ്ര സർക്കാർ അദാനിക്ക് വേണ്ടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അടിയറ വെച്ചുവെന്നും മൂന്നാം മുന്നണിക്ക് വേണ്ടി
kerala politics Trending

എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി ഇനി മുഖ്യമന്ത്രിക്ക് സ്വന്തം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് പ്രമുഖ ഫുട്ബോള്‍ ക്ലബായ എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി. കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയിലാണ് എസി മിലാന്‍ താരങ്ങള്‍ ഒപ്പിട്ട,
error: Protected Content !!