കൊല്ലം: കാർ ഡ്രൈവർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് അഞ്ഞൂറു രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്. കൊല്ലം ചടയമംഗലം കുരിയോട് സ്വദേശി സജീവ് കുമാറിനാണ് ട്രാഫിക് പൊലീസിന്റെ നോട്ടീസ്. ഇരുചക്ര വാഹനമില്ലാത്ത സജീവിനാണ് ട്രാഫിക് പൊലീസ് നോട്ടീസ് ലഭിച്ചത്.
കഴിഞ്ഞ മേയ് രണ്ടിന് കടയ്ക്കൽ കിളിമാനൂർ പാതയിൽ കാറിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് വെച്ചില്ലെന്നാണ് നോട്ടീസിൽ പറയുന്നത്. കഴിഞ്ഞ 24നാണ് ട്രാഫിക് പൊലീസിൽ നിന്ന് ഫോണിൽ നിന്ന് സന്ദേശം ലഭിച്ചത്. പിഴ തുകയായി അഞ്ഞൂറു രൂപ അടയ്ക്കണമെന്നാണ് നോട്ടീസിലുള്ളത്
എന്നാൽ നിയമലംഘനത്തിന് പിഴ ചുമത്തിയതിയുണ്ടായ സാങ്കേതിക പ്രശ്നമായിരിക്കാമെന്നാണ് പൊലീസ് സംഭവത്തിൽ നൽകുന്ന വിശദീകരണം.