National

നയൻതാരയും വിഘ്നേഷും നിയമം ലംഘിച്ചിട്ടില്ലെന്ന് റിപ്പോർട്ട്; വാടകഗർഭപാത്ര വിവാദത്തിന് കാരണം ആശുപത്രിയിൽ നിന്നുള്ള വീഴ്ച്ച

വാടകഗർഭപാത്രത്തിലൂടെ കുഞ്ഞുങ്ങളുണ്ടായതിൽ നയൻതാരയും വിഘ്നേഷ് ശിവനും നിയമലംഘനം നടത്തിയിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘത്തിന്റെ റിപ്പോർട്ട്. താരങ്ങൾ ഇന്ത്യയിലെ വാടകഗർഭപാത്ര നിയമങ്ങൾ ലംഘിച്ചോ എന്നതിനെ കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച രണ്ടംഗ പീഡിയാട്രിക് ഡോക്ടർമാരുടെ സംഘമാണ് താരങ്ങൾക്ക് അനുകലൂമായി റിപ്പോർട്ട് സമർപ്പിച്ചത്.

സംഭവത്തിൽ നയൻതാരയുടേയും വിക്കിയുടേയും ഭാഗത്ത് തെറ്റില്ലെന്നും ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയാണ് വിവാദങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്നലെയാണ് വിശദമായ അന്വേഷണ റിപ്പോർട്ട് രണ്ടംഗ അന്വേഷണ സംഘം ആരോഗ്യവകുപ്പിന് സമർപ്പിച്ചത്.

2016 മാർച്ച് 11 ന് നയൻതാരയും വിഘ്നേഷും നിയമപ്രകാരം വിവാഹിതരായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാടകഗർഭപാത്രത്തിലൂടെ കുഞ്ഞ് ഉണ്ടാകുന്നിന് മുമ്പ് പാലിക്കേണ്ട മുഴുവൻ നടപടികളും താര ദമ്പതികൾ പാലിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അന്വേഷണ കമ്മീഷന് മുന്നിൽ ആവശ്യമായ എല്ലാ രേഖകളും ദമ്പതികൾ സമർപ്പിച്ചിട്ടുണ്ടെന്നും ഐസിഎംആർ മുന്നോട്ടുവെക്കുന്ന എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചിട്ടുണ്ടെന്നും അന്വേഷണ സമിതി റിപ്പോർട്ട് പറയുന്നു. വിവാഹിതയായ ഒരു കുട്ടിയുള്ള സ്ത്രീയാണ് വാടക മാതാവ്. സിസേറിയനിലൂടെയാണ് രണ്ട് ആൺകുഞ്ഞുങ്ങൾ പിറന്നത്. 2020 മുതൽ ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

വാടകഗർഭധാരണത്തെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി സൂക്ഷിക്കാത്ത ആശുപത്രിയെയാണ് അന്വേഷണ സംഘം റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നത്. ആശുപത്രിയിലേക്ക് ദമ്പതികളെ റഫർ ചെയ്ത കുടുംബ ഡോക്ടറെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഇവർ വിദേശത്തായതിനാൽ ബന്ധപ്പെടാനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!