Kerala News

നടി ഖുശ്ബു സുന്ദർ അറസ്റ്റിൽ

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ബിജെപി നേതാവ് ഖുശ്ബു സുന്ദറിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു.ചിദംബരത്ത് പ്രതിഷേധ പങ്കെടുക്കാൻ പോയപ്പോഴാണ് ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്. മുട്ടുക്കാട് എന്ന സ്ഥലത്തു വെച്ച്‌ വിസികെ നേതാവിന്റെ മനുസ്മൃതി പരാമർശത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സമരത്തിന് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇത് വകവയ്ക്കാതെയാണ് ഖുശ്ബുവും സംഘവും സമരത്തിൽ പങ്കെടുക്കുന്നതിനായി ചിദംബരത്തേക്ക് പുറപ്പെട്ടത്. ഖുശ്ബുവിനേയും പ്രവർത്തകരേയും തടഞ്ഞ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്ത്രീകളുടെ അഭിമാനം കാക്കാൻ അവസാനശ്വാസം വരെ പോരാടുമെന്നു ഖുശ്ബു ട്വിറ്ററിൽ കുറിച്ചു. പൊലീസ് വാനിൽ അനുയായികൾക്കൊപ്പം ഇരിക്കുന്ന ചിത്രവും ഖുശ്ബു ട്വീറ്റ് ചെയ്തു. സ്ത്രീസുരക്ഷയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും പറയുമെന്നും അദ്ദേഹത്തിന്റെ പാതയിൽ സഞ്ചരിക്കാനാണ് ശ്രമിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു. കോൺഗ്രസിൽ നിന്ന് രാജിവച്ച ഖുശ്ബു അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!