
കക്കോടി: എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പരിശോധന; കക്കോടി ഭാഗത്ത് നിന്നും 180 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് & ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. ഉടമസ്ഥനില്ലാത്ത നിലയില്‍ കക്കോടി പൂവത്തൂര്‍ പറമ്പില്‍ക്കടവ് റോഡില്‍ പാറമ്മല്‍ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തായി കുറ്റിക്കാടുകള്‍ക്കിടയില്‍ സൂക്ഷിച്ച വാഷാണ് കണ്ടെത്തി നശിപ്പിച്ചത്. ചേളന്നൂര്‍ എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ അബ്ക്കാരി ആക്റ്റ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. പ്രിവന്റീവ് ഓഫീസര്‍ മനോജ്.പി യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വാഷ് പിടിച്ചെടുത്തത്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജിത്ത്.പി,പ്രജിത്ത്.സി.എം, ഡ്രൈവര്‍ അബ്ദുള്‍ കരീം എന്നിവരായിരുന്നു പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.

