Kerala kerala politics

തൃശൂരിൽ ബിജെപിക്ക് കളമൊരുക്കാൻ ഇഡി ശ്രമിക്കുന്നു: മന്ത്രി വിഎൻ വാസവൻ

തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ബിജെപിക്ക് കളമൊരുക്കാൻ ED ശ്രമിക്കുന്നെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. പികെ ബിജുവിനും എസി മൊയ്തിനുമെതിരെ ഒരു തെളിവും കണ്ടെത്താൻ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്നും അരവിന്ദാക്ഷനെ മർദ്ദിച്ച് മറ്റുള്ളവരുടെ പേര് പറയിപ്പിക്കാൻ ശ്രമിച്ചെന്നും മന്ത്രി വിഎൻ വാസവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്നെ മർദ്ദിച്ച കാര്യം അരവിന്ദാക്ഷൻ പറഞ്ഞതിലെ പ്രതികാരം തീർക്കുകയാണ് ഇഡി എന്നും വിഎൻ വാസവൻ കൂട്ടിചേർത്തു. കേരളത്തിൽ മറ്റ് പല ബാങ്കുകൾക്കുമെതിരെ ആക്ഷേപമുണ്ടായിട്ടും എന്ത് കൊണ്ടാണ് ഇഡി അവിടെ ഇടപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു.

കരവന്നൂരിലെ നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടമാകില്ലെന്നും കണ്ടലയിലെ നിക്ഷേപകർക്ക് പണം തിരികെനൽകുമെന്നും വാസവൻ പറഞ്ഞു. ഇവിടുങ്ങളിലെ കുറ്റക്കാരിൽ നിന്ന് പണം ഈടാക്കുമെന്നും കുറ്റൂരിലെ ക്രമക്കേട് സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്നും വാസവൻ പറഞ്ഞു. പുതിയ സഹകരണ ഭേദഗതി അനുസരിച്ച് ബിനാമി ഇടപാടുകൾ ശക്തമായി ചെറുക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം പാർട്ടി അരവിന്ദാക്ഷനൊപ്പമാണെന്ന് സിപിഎം തൃശൂർ ജില്ല സെക്രട്ടറി എംഎം വർ​ഗീസ് അറിയിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!