രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് പെരിന്തല്‍മണ്ണയില്‍ സിപിഐഎം ഏലംകുളം ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടത്തിൽ ബാനർ സ്ഥാപിച്ചതിനെ പരിഹസിച്ച് ഫാത്തിമ തഹ്‌ലിയ.പ്രദേശത്തെ പ്രധാന ഭക്ഷണം ഏതെന്ന് അറിയാന്‍ സമീപിക്കുക, ഡിവൈഎഫ്‌ഐ ഫുഡ് വ്‌ളോഗേഴ്‌സ്’ എന്ന് തഹ്‌ലിയ കുറിച്ചു.പൊറോട്ടയല്ല കുഴിമന്തിയാണ് പെരിന്തല്‍മണ്ണയില്‍ ബെസ്റ്റ് എന്നാണ്
സി പി ഐ എം സ്ഥാപിച്ച ബാനറിൽ ഉണ്ടായിരുന്നത്.ബാനറിന് മറുപടിയുമായി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റും രംഗത്തെത്തിയിരുന്നു. ബാനറിന്റെ ചിത്രം പങ്കുവെച്ച വി ടി ബല്‍റാം, ‘കറുത്ത ബാനറുമായി കമ്മികള്‍, തുടുത്ത മനസുമായി ജനങ്ങള്‍’ എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.


