മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികളിൽ പ്രതിഷേധിച്ച് സിസ്റ്റർ ലൂസി കളപ്പുര വയനാട് കാരയ്ക്കാമല എഫ് സി സി കോൺവെന്‍റിൽ സത്യഗ്രഹ സമരം തുടങ്ങി.കോടതി ഉത്തരവുണ്ടായിട്ടും മഠത്തിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നാണ് ലൂസി കളപ്പുരയുടെ ആരോപണം. മാനന്തവാടി കാരക്കാമലയിലെ മഠത്തിന് മുന്നിലാണ് സത്യാഗ്രഹം നടത്തുന്നത്. കോടതി അവസാന തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ കാരക്കാമല കോണ്‍വെന്റില്‍ താമസിക്കാനും സിസ്റ്റര്‍ക്കും മറ്റ് കന്യാസ്ത്രീകള്‍ക്കും മഠം അധികൃതര്‍ അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഒരു പോലെ ഉപയോഗിക്കാന്‍ കോടതി അനുവാദം നല്‍കിയിരുന്നു.
മഠം അധികൃതര്‍ ഭക്ഷണം നിഷേധിക്കുകയാണെന്നും പ്രാര്‍ഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിലക്കുകയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിച്ചു,ഈ അവസ്ഥയിലേക്ക് തന്നെ വലിച്ചിട്ടത് സന്ന്യാസി സഭാ അധികാരികളും മഠത്തിലെ സിസ്റ്റേഴ്‌സുമാണെന്നും ലൂസി കളപ്പുരക്കല്‍ ആരോപിക്കുന്നു. വലിയ ബുദ്ധിമുട്ടിലാണ് കഴിയുന്നത്, നാല് വര്‍ഷമായി തന്നോട് ആരും സംസാരിക്കാറില്ല. തന്റെ അവകാശങ്ങളെല്ലാം തട്ടിപറിച്ചെന്നും ലൂസി കളപ്പുരക്കല്‍ ആരോപിച്ചു