Local

അറിയിപ്പുകള്‍

വ്യവസായ സംരംഭകത്വ ക്ലബ്ബ്  ഉദ്ഘാടനം

കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ ജനകീയാസൂത്രണം 2019 -20 പദ്ധതിയിലുൾപ്പെടുത്തി രൂപികരിച്ച വ്യവസായ സംരംഭകത്വ ക്ലബ്ബ് ഉദ്ഘാടനം കോർപ്പറേഷൻ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ എ ബാബുരാജ് നിർവ്വഹിച്ചു. കോഴിക്കോട് നഗരസഭ പരിധിയിലെ നിലവിലുള്ള വ്യവസായ സംരംഭകരെയും പുതുതായി സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ളവരെയും അംഗങ്ങളാക്കിയാണ് വ്യവസായ സംരംഭകത്വ ക്ലബ്ബ് രൂപീകരിച്ചത്.
ക്ലബ്ബിലൂടെ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമാവും. ഇതിനു പുറമേ നേരത്തെ സംരംഭമുള്ളവർക്ക് അത് വിപുലീകരിക്കാനാവശ്യമായ സംവിധാനവും ക്ലബ്ബ് മുഖേന ഒരുക്കും. പുത്തൻ സംരംഭം തുടങ്ങുന്നവർക്ക് ആവശ്യമായ ലൈസൻസ്, സ്വയം തൊഴിൽ പദ്ധതികൾ, വ്യവസായ വകുപ്പിന്റെ പദ്ധതികൾ, ധനകാര്യ സാക്ഷരത എന്നിവയെ കുറിച്ചെല്ലാം പരിചയപ്പെടുത്തി. 100 ഓളം പേരാണ്  പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരാവും ക്ലബ്ബിൽ അംഗമാവുക. 
നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെറുകിട വ്യവസായ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ എം കുഞ്ഞാമുട്ടി അധ്യക്ഷത വഹിച്ചു.ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ രാജീവ് വിഷയാവതരണം നടത്തി. കൗൺസിലർമാരായ പി കിഷൻചന്ദ്, നമ്പിടി നാരായണൻ, എൻ പി പത്മനാഭൻ, വ്യവസായ വികസന ഓഫീസർ പി ജി നന്ദകുമാർ, കുന്ദമംഗലം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ മുഹമ്മദ് നയീം എന്നിവർ സംസാരിച്ചു.
സംരംകത്വത്തിന്റെ നൂതന ആശയങ്ങളും രീതികളും, കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആന്റ് ഫെസിലിറ്റേഷൻ ആക്ട് എന്നീ വിഷയങ്ങളിൽ ഈ വ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പി അഭയൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ വി എസ് മിഥുൻ  ആനന്ദ് എന്നിവർ സംസാരിച്ചു.

ലോക റാബിസ് ദിനം- ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് നടത്തി

സപ്തംബര്‍ 28 ലോക റാബിസ് ദിനാചരണത്തോടനുബന്ധിച്ച്  ജില്ലയില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുളള യോഗം  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി.യുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.  ”പേവിഷ ബാധ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നിര്‍ബന്ധമായും വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കൂ” എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.  ഇതിനോടനുബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ്, ത്രിതല പഞ്ചായത്തുകള്‍, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ പേവിഷബാധയെക്കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്താനും പ്രദേശത്തെ വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ ലഭിച്ചെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പുവരുത്തുവാനും യോഗം തീരുമാനിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സപ്തംബര്‍ 28 ന് മെഡിക്കല്‍ കോളേജ് ഒ.പി. വിഭാഗത്തില്‍ പൊതുജനങ്ങള്‍ക്ക് റാബിസ് രോഗത്തെക്കുറിച്ചും  മുന്‍കരുതലുകളെ ക്കുറിച്ചും ബോധവത്കരണ ക്ലാസ് നടത്തും. ഉച്ചയ്ക്ക് ശേഷം മൃഗസംക്ഷണവകുപ്പുമായി സഹകരിച്ച് മെഡിക്കല്‍ കോളേജ് സെമിനാര്‍ ഹാളില്‍ ഡോക്ടര്‍മാര്‍ക്കും പി.ജി.ഡോക്ടര്‍മാര്‍ക്കും ഹൗസ് സര്‍ജന്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സെമിനാര്‍ നടത്താനും തീരുമാനമായി.  യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പിലെ ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. നീനകുമാര്‍, മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി വിഭാഗത്തിലെ ഡോ. ജയകൃഷ്ണന്‍ അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി, കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. ഷാനു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1 കെ.ടി.മോഹനന്‍ എന്നിവര്‍ പങ്കെടുത്തു. ഫോണ്‍ – 0495 2370494.

വ്യവസായ മാര്‍ജിന്‍ മണി വായ്പ : ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

വ്യവസായ വകുപ്പില്‍ നിന്നും മാര്‍ജിന്‍ മണി വായ്പ കൈപ്പറ്റി കുടിശ്ശിക വരുത്തിയ ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് ഇളവുകളോടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അനുവദിച്ചു. പദ്ധതിക്ക് നവംബര്‍ ഏഴ് വരെ മാത്രമേ കാലാവധിയുളളു. പദ്ധതി പ്രകാരം പിഴപ്പലിശ പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. പലിശയില്‍ 50 ശതമാനം ഇളവ് അനുവദിച്ചു. പലിശയുടെ പകുതി മുതലിനേക്കാള്‍ കുടുതല്‍ വരുകയാണെങ്കില്‍ മുതലിന് തുല്യമായ സംഖ്യ അടച്ചാല്‍ മതി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം അടക്കേണ്ട മൊത്തം തുകയുടെ 50 ശതമാനം 2019 നവംബര്‍ ഏഴിനകവും ബാക്കി തുക ഒരു വര്‍ഷത്തിനകവും രണ്ടു ഗഡുക്കളായി അടയ്ക്കണം. പദ്ധതിയുടെ ആനുകൂല്യത്തിനായി ബന്ധപ്പെട്ട രേകഖള്‍ സഹിതം അപേക്ഷകള്‍ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫീസിലോ നല്‍കണം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനൂകൂല്യം ഉപയോഗിച്ച് മുഴുവന്‍ സംരംഭകരും വായ്പ അടക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബ്ലോക്കിലും നഗരസഭയിലുമുളള വ്യവസായ വികസന ഓഫീസറുമായോ ബന്ധപ്പെടണം. കോഴിക്കോട് അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ – 8921020940, കൊയിലാണ്ടി അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ – 9447446038, വടകര അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ – 9188127189, ജില്ലാ വ്യവസായ കേന്ദ്രം കോഴിക്കോട് – 9447501272.  

ഹിന്ദി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

ടി.ടി.സിക്ക് തുല്ല്യമായ സര്‍ക്കാര്‍ അംഗീകൃത ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം. രണ്ട് വര്‍ഷം ദൈര്‍ഘ്യമുളള കോഴ്‌സിന് പ്ലസ് ടു 50 ശതമാനം മാര്‍ക്കില്‍ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. വിലാസം – പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പത്തനംതിട്ട. ഫോണ്‍ – 04734226028, 9446321496. തെരുവ് നായ നിയന്ത്രണ പദ്ധതി : വെറ്റിനറി സര്‍ജന്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി കുടുംബശ്രീ ജില്ലാമിഷന്‍ മുഖേന നടപ്പാക്കുന്ന തെരുവ് നായ നിയന്ത്രണ പദ്ധതിയിലേക്ക് വെറ്റിനറി സര്‍ജന്‍മാരുടെ പാനല്‍ തയ്യാറാക്കും. അംഗീകൃത വെറ്റിനറി സര്‍വകലാശാലയില്‍ നിന്നുളള ബിരുദവും കേരള സ്റ്റേറ്റ് വെറ്റിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷനും എ.ബി.സി പദ്ധതിയില്‍ പ്രാവീണ്യമുളളവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷ, വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്‌ടോബര്‍ അഞ്ചിനകം ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, സിവില്‍ സ്റ്റേഷന്‍ പി.ഒ, കോഴിക്കോട് 20 എന്ന വിലാസത്തില്‍ ലഭിക്കണം. 

കുപ്പിവെളളം : പരസ്യലേലം ഒക്‌ടോബര്‍ ഒന്നിന്

2019 ലെ പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ലഭിച്ചതും വിതരണം ചെയ്തതിന് ശേഷം ബാക്കി വന്നതുമായ കുപ്പിവെളളം പരസ്യലേലം ചെയ്യുന്നതിനും ഈ ഇനത്തില്‍ കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുതല്‍ കൂട്ടുന്നതിനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിവില്‍സ്റ്റേഷന്‍  കോമ്പൗണ്ടിലെ ജില്ലാ ആസൂത്രണ ഓഫീസ് കെട്ടിടത്തില്‍ ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11 മണിയ്ക്ക് ലേലം ചെയ്യും.  പങ്കെടുക്കുന്നവര്‍ അന്ന് 10 മണിയ്ക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ലേല നടപടികള്‍ പൂര്‍ത്തീകരിച്ച ഉടനെ തന്നെ വിളിച്ചെടുത്ത കക്ഷികള്‍ മുഴുവന്‍ ലേലത്തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ അടവാക്കി രശീത് കൈപ്പറ്റണം. ലേലവസ്തുകള്‍ ഒക്‌ടോബര്‍ മൂന്നിന് അഞ്ച്മണിക്കകം കൊണ്ടുപോകണം. ലേല തീയതി മാറ്റിവെക്കാനോ, ലേലത്തുക ഉറപ്പിക്കുന്നതിനോ, ലേല വ്യവസ്ഥകള്‍ ഭേദഗതി വരുത്താനോ ഉളള അധികാരം ജില്ലാ കലക്ടറില്‍ നിക്ഷിപ്തമാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!